---
title: "കൈനാട്ടിയില്‍ കാറും ലോറിയും  കൂട്ടിയിടിച്ച് കാര്‍ യാത്രികന് ദാരുണാന്ത്യം"
english_title: "accident in kainatti nh  - kottayam family "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17762/accident-in-kainatti-nh-kottayam-family"
published_at: "2021-12-25T17:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c701c347b99_accident .jpg"
keywords: []
---

# കൈനാട്ടിയില്‍ കാറും ലോറിയും  കൂട്ടിയിടിച്ച് കാര്‍ യാത്രികന് ദാരുണാന്ത്യം

> **Lead Summary:** വടകര: കൈനാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം. കോട്ടയം വാഴൂര്‍ സ്വദേശി ഷാഷി എ കുരുവിള ആണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായതെന്ന് കരുതുന്നു.

## Article Content

വടകര: കൈനാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം. കോട്ടയം വാഴൂര്‍ സ്വദേശി ഷാഷി എ കുരുവിള ആണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായതെന്ന് കരുതുന്നു.

കോട്ടയത്ത് ഇന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്നു കാറാണ് അപകടത്തില്‍ പെട്ടത്. ഒപ്പമുണ്ടായിരുന്നു ഭാര്യ അല്‍ഫോണ്‍സയും മക്കളായ നൂതന്‍ മറിയേയും നിയാന്‍ ഷാജിയേയും പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ക്രിസ്തുമസ് ആഘോഷിക്കാനായി അല്‍ഫോണ്‍സയുടെ വീടായ ഇരിട്ടിയിലേക്ക് പോവുന്നതിനിടെയാണ് വടകര കൈനാട്ടില്‍ വെച്ച് ഷാജിയും കുടുംബവും അപകടവും അപകടത്തില്‍പ്പെട്ടത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17762/accident-in-kainatti-nh-kottayam-family)