---
title: "#harthal | മടപ്പള്ളി ടൗണിൽ അടിപ്പാതക്കായി ഹർത്താലും കൂട്ടനിരാഹാര സത്യാഗ്രഹവും നടത്തി "
english_title: "#hartal #masshungerstrike #held #Madapally #town #grassroots"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/177834/hartal-masshungerstrike-held-madapally-town-grassroots"
published_at: "2024-01-18T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a9556b8f171_harthal.jpg"
keywords: []
---

# #harthal | മടപ്പള്ളി ടൗണിൽ അടിപ്പാതക്കായി ഹർത്താലും കൂട്ടനിരാഹാര സത്യാഗ്രഹവും നടത്തി 

> **Lead Summary:** **മടപ്പള്ളി: [** ടൗണിൽ ദേശിയപാതവികസനത്തിന്റെ ഭാഗമായി അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. മടപ്പള്ളി അടിപ്പാത കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ ഹർത്താലും കൂട്ടനിരാഹാര സത്യാഗ്രഹവും നടത്തി. കെ.കെ.രമ എം.എൽ.എ നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു.

## Article Content

**മടപ്പള്ളി: [** ടൗണിൽ ദേശിയപാതവികസനത്തിന്റെ ഭാഗമായി അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. മടപ്പള്ളി അടിപ്പാത കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ ഹർത്താലും കൂട്ടനിരാഹാര സത്യാഗ്രഹവും നടത്തി. കെ.കെ.രമ എം.എൽ.എ നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു.

കേരളത്തിലെ പ്രധാന ഗവൺമെന്റ് കോളേജുകളിൽ ഒന്നായ മടപ്പള്ളി ഗവ: കോളേജ് സ്ഥിതിചെയ്യുന്ന മടപ്പള്ളിയിൽ അടിപ്പാത അനുവദിക്കുന്നതുവരെ സമരപരിപാടികൾ തുടരുമെന്നും എംഎൽഎ എന്ന നിലയിൽ ഏത് സമരത്തിനും മുൻനിരയിലുണ്ടാകുമെന്നും പറഞ്ഞു.

കോളേജിലേക്ക് അടിപ്പാത അനുവദിച്ചില്ലെങ്കിൽ രണ്ട് കിലോമീറ്റർ ഓളം അങ്ങോട്ടുമിങ്ങോട്ടും വിദ്യാർഥികൾ നടന്നുപോവുക എന്നത് വളരെയേറെ ദുഷ്കരമാണെന്ന് വിദ്യാർത്ഥി സംഘടന പ്രതിനിധികൾ പറഞ്ഞു. അഡ്വ കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, ടിപി ബിനീഷ്‌, സുനിൽ മടപ്പള്ളി ആർ നിവേദ്, ഇ പി ദാമോദരൻ. ടി കെ സിബി, പ്രദീപ് ചോമ്പാല, സുബിൻ മടപ്പള്ളി, പി സുരേഷ്, യു. എം സുരേന്ദ്രൻ,,അനിൽകുമാർ കക്കാട്ട്, .കർമ്മസമിതി ചെയർമാൻ പി. സുരേഷ്. എം യൂസഫ് എം ഇ, മനോജ് വി പി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/177834/hartal-masshungerstrike-held-madapally-town-grassroots)