---
title: "വടകരയില്‍ ബിജെപി പ്രവര്‍ത്തകര്‍ അടല്‍ ജി അനുസ്മരണം സംഘടിപ്പിച്ചു"
english_title: " BJP workers in Vadakara  organized the  vajpae memorial function "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17791/bjp-workers-in-vadakara-organized-the-vajpae-memorial-function"
published_at: "2021-12-25T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c73f9500c2c_bjp photo vatakara.jpg"
keywords: []
---

# വടകരയില്‍ ബിജെപി പ്രവര്‍ത്തകര്‍ അടല്‍ ജി അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** വടകര: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പോയ് യുടെ ഓര്‍മ്മ പുതുക്കി ബിജെപി പ്രവര്‍ത്തകര്‍. വടകര ഗസ്റ്റ് ഹൗസ് പരിസരത്ത് അടല്‍ ജി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.

## Article Content

വടകര: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പോയ് യുടെ ഓര്‍മ്മ പുതുക്കി ബിജെപി പ്രവര്‍ത്തകര്‍. വടകര ഗസ്റ്റ് ഹൗസ് പരിസരത്ത് അടല്‍ ജി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.

ബി ജെ പി ജില്ലാ ഉപാദ്ധ്യക്ഷ കെ.പി വിജയ ലഷ്മി ടീച്ചര്‍ അനുസ്മരണ പ്രഭാഷണം നടത്തി . മണ്ഡലം പ്രസിഡന്റ് വ്യാസന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ബിജെപി കോഴിക്കോട് ജില്ലാ സമിതി അംഗങ്ങളായ അടിയേരി രവീന്ദ്രന്‍ ഹരീഷ് ജയരാജ് മണ്ഡലം വൈസ് പ്രസിഡന്റും കൗണ്‍സിലറുമായ പി കെ സിന്ധു, കര്‍ഷകമോര്‍ച്ച വടകര മണ്ഡലം പ്രസിഡന്റ് മണിയാറത്ത് ബാബു എം ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വടകര മണ്ഡലം ജനറല്‍ സെക്രട്ടറി വിനീഷ് പുതുപ്പണം സ്വാഗതവും വടകര ടൗണ്‍ ഏരിയ പ്രസിഡന്റ് മണി ചോളം വയല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17791/bjp-workers-in-vadakara-organized-the-vajpae-memorial-function)