---
title: "#palliative | കിടപ്പുരോഗികൾക്ക് സാന്ത്വനവുമായി ചോറോട് ഗ്രാമ പഞ്ചായത്ത് "
english_title: "#Chorod #GramaPanchayat #care #patients"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/178078/chorod-gramapanchayat-care-patients"
published_at: "2024-01-19T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aaa76987a15_care.jpg"
keywords: []
---

# #palliative | കിടപ്പുരോഗികൾക്ക് സാന്ത്വനവുമായി ചോറോട് ഗ്രാമ പഞ്ചായത്ത് 

> **Lead Summary:** **ചോറോട്: [** ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് മാനേജ്മെന്റ്റ് കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്ത രോഗികളെ സന്ദർശിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘവും. ജനപ്രതിനിധികളും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ചേർന്ന സംഘമാണ് രോഗികളെ സന്ദർശിച്ചത്.

## Article Content

**ചോറോട്: [** ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് മാനേജ്മെന്റ്റ് കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്ത രോഗികളെ സന്ദർശിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘവും. ജനപ്രതിനിധികളും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ചേർന്ന സംഘമാണ് രോഗികളെ സന്ദർശിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ഗൃഹ സൗർശനത്തിൽ ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ, പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ, ചോറോട് കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.ബിജുനേഷ്, ആയൂർവേദ മെഡിക്കൽ ഓഫിസർ ഡോ. എം. മോഹൻദാസ്, ഹെൽത്ത് ഇൻസ്പെക്ടർ ഷീബ കെ.ടി.കെ, പാലിയേറ്റീവ് നഴ്സ് സജിന കെ.വി, പഞ്ചായത്ത് ഫിസിയോ തെറാപ്പിസ്റ്റ് അതുല്യ, ആശാ വർക്കർ ശ്രീജ, വളണ്ടിയർ ഗീത എം, ഡ്രൈവർ ജയരാജൻ കെ.പി. എന്നിവർ പങ്കെടുത്തു.

പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം ഫെബ്രുവരി 21 ന് വടകര സാന്റ് ബേങ്ക് സിൽ നടക്കും. പാലിയേറ്റീവ് മാനേജ്മെൻ്റ് കമ്മിറ്റി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. പത്തോളം ഓക്സിജൻ കോൺസൻ്ററ്ററുകൾ, പതിനഞ്ചോളം അഡ്ജസ്റ്റബിൾ കോട്ട് (കട്ടിലുകൾ) എന്നിവ ആവശ്യമുള്ളവർക്ക് പൂർണ്ണമായും സൗജന്യമായി നൽകുന്നു.

പാവപ്പെട്ട മുപ്പതോളം രോഗികൾക്ക് എല്ലാ മാസവും 1000 രൂപക്കുള്ള ഭക്ഷണ കിറ്റും വീട്ടിലെത്തിച്ചു നൽകുന്നു. ആഴ്ച്ചയിൽ ഒരു ദിവസം ഫിസിയോ തെറാപ്പി ഹോം കെയർകമ്മിറ്റിയുടെ വക നടത്തിവരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/178078/chorod-gramapanchayat-care-patients)