---
title: "#workshop | എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി വടകര ടൗൺ ഹാളിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു "
english_title: "#one-day #workshop #organized #Vadakara #Town #Hall #SSLC #students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/178082/one-day-workshop-organized-vadakara-town-hall-sslc-students"
published_at: "2024-01-19T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aaac2351cae_workshop.jpg"
keywords: []
---

# #workshop | എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി വടകര ടൗൺ ഹാളിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: [ **എം.യു.എം വി.എച്ച് എസ് സ്കൂ‌ൾ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി വടകര ടൗൺ ഹാളിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്പശാല എം.ഐ സഭ കോർപ്പറേറ്റ് സ്കൂൾ മാനേജർ എം.പി. അബ്ദുൽ കരിം ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: [ **എം.യു.എം വി.എച്ച് എസ് സ്കൂ‌ൾ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി വടകര ടൗൺ ഹാളിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്പശാല എം.ഐ സഭ കോർപ്പറേറ്റ് സ്കൂൾ മാനേജർ എം.പി. അബ്ദുൽ കരിം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പ്രധാനാധ്യാപകൻ എൻ.പി അഷ്റഫ് അധ്യക്ഷത വഹിച്ചു. കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് പ്രിൻസിപ്പാൾ ഡോ:പി.പി. അബ്ദു റസാഖ്, പി.ടി.എ പ്രസിഡന്റ് കെ.ടി. യൂനുസ്, സ്റ്റാഫ് സെക്രട്ടറി പി.എം മുസ്തഫ, സിനിയർ അധ്യാപകൻ വി.സി.വി നാസർ തുടങ്ങിയവർ സംസാരിച്ചു.

അക്കാദമിക് കൗൺസിൽ കൺവീനർ ഇസ്മായിൽ മാടാശ്ശേരി സ്വാഗതവും അശ്റഫ് കൊളേരിക്കണ്ടി നന്ദിയും പറഞ്ഞു. വ്യക്തിത്വ വികസനം, ഗോൾ സെറ്റിംഗ്, ടൈം മാനേജ്മെന്റ്, കാരിയർ ഗൈഡൻസ് എന്നീ വിഷയങ്ങളിൽ രണ്ട് സെഷനുകളിലായി നടന്ന ശില്ല ശാലയിൽ ട്രൈനർമാരായ നസീറ യൂനുസ്, മുഹമ്മദ് ഫൈസൽ എന്നിവർ ക്ലാസ് നയിച്ചു.

ശിൽപ ശാലയ്ക്ക് എം. മുസ്തഫ, കെ.കെ റഫീഖ്, ടി.വി സക്കരിയ്യ ,ജസീറ എം, സുമയ്യ .പി.കെ, ഷഹീന ടി.പി, സാജിറ കെ.പി, ഹൈറുന്നിസ, സുമയ്യ, അർഷിന എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/178082/one-day-workshop-organized-vadakara-town-hall-sslc-students)