---
title: "#arreste | വടകരയിൽ ലഹരി ഉപയോഗത്തെതുടർന്ന് യുവാക്കൾ ഏറ്റുമുട്ടി; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ "
english_title: "#Vadakara #youths #clashed #over #drug #use #One #person #arrested #incident"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/178166/vadakara-youths-clashed-over-drug-use-one-person-arrested-incident"
published_at: "2024-01-20T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab619232d87_attack.jpg"
keywords: []
---

# #arreste | വടകരയിൽ ലഹരി ഉപയോഗത്തെതുടർന്ന് യുവാക്കൾ ഏറ്റുമുട്ടി; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ 

> **Lead Summary:** **വടകര: [ **വടകരയിൽ ലഹരി ഉപയോഗത്തെതുടർന്ന് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ തമിഴ്നാട് സ്വദേശി അജിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം ആളുകൾ നോക്കി നിൽക്കുന്നതിനിടെയാണ് യുവാക്കൾ തമ്മിൽ പരസ്പരം ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

## Article Content

**വടകര: [ **വടകരയിൽ ലഹരി ഉപയോഗത്തെതുടർന്ന് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ തമിഴ്നാട് സ്വദേശി അജിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം ആളുകൾ നോക്കി നിൽക്കുന്നതിനിടെയാണ് യുവാക്കൾ തമ്മിൽ പരസ്പരം ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

യുവാക്കൾ മയക്കുമരുന്ന് ലഹരി ഉപയോഗിച്ചശേഷം പരസ്പരം ഏറ്റുമുട്ടുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. പരിക്കേറ്റയൊരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പിൽ ഹിജാസ് (25) നാണ് പരിക്കേറ്റത്.

വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാക്കൾ ലഹരി ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നാണ് പൊലീസ് പറയുന്നത്. യുവാക്കളെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. നാട്ടുകാർ ഇടപെട്ടിട്ടും യുവാക്കൾ പരസ്പരം ഏറ്റുമുട്ടൽ തുടരുകയായിരുന്നു.

നാട്ടുകാർ പകർത്തിയ സംഭവത്തിൻറെ ദൃശ്യങ്ങളും പുറത്തുവന്നു. കൈയാങ്കളിക്കിടെ കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ ഒരാളുടെ ശരീരത്തിൽനിന്ന് രക്തം വാർന്നുകൊണ്ടിരുന്നിട്ടും ഇരുവരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഹിജാസിൻറെ കൈയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

നിലത്തുകിടന്ന കല്ലുകൊണ്ടും ഇരുവരും ആക്രമിച്ചു. ആക്രമണത്തിനിടെ ഒരാളുടെ ഷർട്ടും മറ്റൊരാൾ കീറിയെടുത്തു. ഏറ്റുമുട്ടലിനിടയിൽ മറ്റൊരു യുവാവ് ഇവരെ തടയാൻ ശ്രമിച്ചെങ്കിലും ആക്രമണം തുടരുകയായിരുന്നു. അടി നിർത്താനും ആശുപത്രിയിലേക്ക് പോകാനും നാട്ടുകാർ പറഞ്ഞിട്ടും ഇത് വകവെയ്ക്കാതെയാണ് യുവാക്കൾ തമ്മിലടിച്ചത്.

ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് യുവാക്കളുടെ ഏറ്റുമുട്ടൽ അവസാനിപ്പിച്ചത്. സ്ഥിരമായി സ്ഥലത്ത് യുവാക്കൾ ലഹരി ഉപയോഗിച്ച് തർക്കമുണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/178166/vadakara-youths-clashed-over-drug-use-one-person-arrested-incident)