---
title: "#deadbodyfound | വടകരയിൽ അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "#mother #her #two #children #found #dead #well #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/178449/mother-her-two-children-found-dead-well-vadakara"
published_at: "2024-01-21T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ace27bd1929_suicide.jpg"
keywords: []
---

# #deadbodyfound | വടകരയിൽ അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **വടകര: [ **വടകരയിൽ അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. അഖില മക്കളായ വൈഭവ്, കാശ്യവ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് മൃതദേഹം കണ്ടെത്തുന്നത്. വടകര തിരുവള്ളൂർ ക്ഷേത്ര പൂജാരിയുടെ ഭാര്യയേയും മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**വടകര: [ **വടകരയിൽ അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. അഖില മക്കളായ വൈഭവ്, കാശ്യവ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് മൃതദേഹം കണ്ടെത്തുന്നത്. വടകര തിരുവള്ളൂർ ക്ഷേത്ര പൂജാരിയുടെ ഭാര്യയേയും മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ക്ഷേത്ര പൂജരിയായ നിജീഷ് വീട്ടിലേക്ക് തിരിച്ചുവന്ന ശേഷം ഭാര്യയെ കാണാതായതിനെതുടർന്ന് അന്വേഷിച്ചപ്പോഴാണ് ഭാര്യയുടെയും രണ്ട് മക്കളുടെയും മൃതദേഹം വീട്ടുപറമ്പിലെ തന്നെ കിണറ്റിൽ കണ്ടെത്തിയത്.

കുട്ടികളെ അഖില ദേഹത്ത് കെട്ടിവെച്ച ശേഷം ചാടി എന്നാണ് നിഗമനം. മരണ കാരണം വ്യക്തമല്ല. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൂന്ന് പേരുടെയും മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/178449/mother-her-two-children-found-dead-well-vadakara)