---
title: "#deadbodyfound | തിരുവള്ളൂരിൽ അമ്മയെയും മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത് "
english_title: "#Incident #mother #children #found #dead #well #Tiruvallur #More #info #out"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/178453/incident-mother-children-found-dead-well-tiruvallur-more-info-out-update"
published_at: "2024-01-21T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aced82387a3_akhil_2.jpg"
keywords: []
---

# #deadbodyfound | തിരുവള്ളൂരിൽ അമ്മയെയും മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത് 

> **Lead Summary:** **വടകര: [ **തിരുവള്ളൂരിൽ അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടികളെ അഖിലയുടെ ദേഹത്ത് കെട്ടിവെച്ച നിലയിലാണ് കണ്ടെത്തിയത്.

## Article Content

**വടകര: [ **തിരുവള്ളൂരിൽ അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടികളെ അഖിലയുടെ ദേഹത്ത് കെട്ടിവെച്ച നിലയിലാണ് കണ്ടെത്തിയത്.

കുനിയിൽ മഠത്തിൽ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില (32), മക്കളായ കശ്യപ് (6), വൈഭവ് ആറ് മാസം എന്നിവരാണ് മരിച്ചത്. വീടിന് പുറത്ത് പോയ ഭർത്താവ് നിധീഷ് വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനാൽ നടത്തിയ തെരച്ചിലിലാണ് കിണറിൽ മൂവരെയും കണ്ടത്. ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് സംഭവം.

പിന്നാലെ ഫയർഫോഴ്സെത്തി മൂന്ന് പേരേയും കിണറ്റിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് പേരുടേയും മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/178453/incident-mother-children-found-dead-well-tiruvallur-more-info-out-update)