---
title: "#suicidenote | 'ഇനി വയ്യ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ വീണ്ടും കാണാം ' മക്കളുമായി ജീവനൊടുക്കിയ അഖിലയുടെ ആത്മഹത്യ കുറിപ്പ് '"
english_title: "#Akhila #suicide #note #who #took #her #own #life #children #see "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/178505/akhila-suicide-note-who-took-her-own-life-children-see"
published_at: "2024-01-21T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ad35fc238b7_akhila_3.jpg"
keywords: []
---

# #suicidenote | 'ഇനി വയ്യ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ വീണ്ടും കാണാം ' മക്കളുമായി ജീവനൊടുക്കിയ അഖിലയുടെ ആത്മഹത്യ കുറിപ്പ് '

> **Lead Summary:** **വടകര: [** രണ്ട് മക്കളുമായി കിണറ്റിൽ ചാടി ജീവനൊടുക്കിയതായി കരുതുന്ന അഖിലയുടെ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു. പൊലീസ് സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്താനായി അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

## Article Content

**വടകര: [** രണ്ട് മക്കളുമായി കിണറ്റിൽ ചാടി ജീവനൊടുക്കിയതായി കരുതുന്ന അഖിലയുടെ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു. പൊലീസ് സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്താനായി അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

'നിധീഷേട്ടാ ഞാൻ പോവുന്നു മക്കളെയും കൂടെ കൂട്ടുന്നു ഇനി വയ്യ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ വീണ്ടും കാണാം. അച്ഛനെയും അമ്മയെയും നല്ലണം നോക്കണം ' ഇങ്ങനെയാണ് അഖിലെയെന്ന അനന്ത ലക്ഷ്മിയുടെതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പിൽ പറയുന്നത്. വടകര തിരുവള്ളൂരിലാണ് അമ്മയുടെയും മക്കളുടെയും മരണം നാടിന് ഞെട്ടലായത്.

ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞടക്കം മൂന്നുപേരെയാണ് ഇന്ന് ഉച്ചയോടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവള്ളൂർ കുനിയിൽ മഠത്തിൽ നിധീഷ് നമ്പൂതിരിയുടെ ഭാര്യ പാലക്കാട് അഖിലയെന്ന അനന്ത ലക്ഷ്മി (32), മക്കളായ കശ്യപ്(6), ആറുമാസം പ്രായമുള്ള വൈഭവ് എന്നിവരെയാണ് മരിച്ചത്.

മക്കളുമായി അഖില കിണറ്റിൽചാടിയതാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളെ അഖിലയുടെ ദേഹത്ത് കെട്ടിയ നിലയിലാണ് കണ്ടെത്തിത്. ശാന്തി കർമ്മ ജോലി ചെയ്യുന്ന നിധീഷ് ഇന്നലെ വീട്ടിലുണ്ടായിരുന്നില്ല. കണ്ണൂർ പാനൂർ ഭാഗത്തെ വീട്ടിലായിരുന്നു പൂജാ കർമ്മങ്ങൾ നടത്താൻ നിധീഷ് ഉണ്ടായിരുന്നത്.

ഇന്ന് രാവിലെ തന്നെ വീട്ടിലെത്തണമെന്ന് പുലർച്ചെ ഒരു മണിക്ക് അയച്ച അഖിലയുടെ വാട്സ് ആപ്പ് മെസേജ് കണ്ട് രാവിലെ ഫോണിൽ വിളിച്ചിട്ടും ഭാര്യയെ കിട്ടാത്തതിനാലാണ് നിധീഷ് തിരികെ വീട്ടിലെത്തിയതെന്നും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് മുറികൾ പൂട്ടിയിട്ട നിലയിൽ കണ്ടു. തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് ഇളയ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.

ഉടൻതന്നെ നാട്ടുകാരെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെത്തിയ തിരച്ചിലിലാണ് വെള്ളത്തിനടിയിൽ നിന്ന് അഖിലയെയും മൂത്ത മകനെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ വടകര ജില്ലാ ആശുപത്രിയിൽ നിന്ന് നാളെ രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/178505/akhila-suicide-note-who-took-her-own-life-children-see)