---
title: "സ്നേഹപുതപ്പുകൾ; തുടർച്ചയായ അഞ്ചാം വർഷവും തെരുവിലുള്ളവർക്ക് സ്നേഹപുതപ്പുകളുമായി ബി.ഡി.കെ വടകര"
english_title: "For the fifth year in a row, BDK Vadakara presented love blankets to those on the streets"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17856/for-the-fifth-year-in-a-row-bdk-vadakara-presented-love-blankets-to-those-on-the-streets"
published_at: "2021-12-26T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c849436803e_snehapputhapp.jpg"
keywords: []
---

# സ്നേഹപുതപ്പുകൾ; തുടർച്ചയായ അഞ്ചാം വർഷവും തെരുവിലുള്ളവർക്ക് സ്നേഹപുതപ്പുകളുമായി ബി.ഡി.കെ വടകര

> **Lead Summary:** **വടകര: **ബ്ലഡ് ഡോണേർസ് കേരള (ബി.ഡി.കെ കോഴിക്കോട് വടകര) പ്രവർത്തകർ വടകര തെരുവിലുള്ളവർക്ക് സ്നേഹ സദ്യയും സ്നേഹപുതപ്പുകളും നൽകി.

## Article Content

**വടകര: **ബ്ലഡ് ഡോണേർസ് കേരള (ബി.ഡി.കെ കോഴിക്കോട് വടകര) പ്രവർത്തകർ വടകര തെരുവിലുള്ളവർക്ക് സ്നേഹ സദ്യയും സ്നേഹപുതപ്പുകളും നൽകി.

ഒരു വർഷത്തോളമായി എല്ലാ ദിവസങ്ങളിലും വടകര അക്ഷയപാത്രത്തിൽ സ്നേഹസദ്യ ബി.ഡി കെ പ്രവർത്തകർ നൽകി വരുന്നുണ്ട്. തുടർച്ചയായ അഞ്ചാം വർഷമാണ് തെരുവിൽ കഴിയുന്നവർക്ക് സ്നേഹപുതപ്പുകൾ ബി.ഡി.കെ പ്രവർത്തകർ നൽകുന്നത്.

പോലീസ് സ്റ്റേഷൻ പരിസരത്ത് അക്ഷയപാത്രത്തിന് സമീപം നടന്ന പരിപാടിയിൽ ട്രാഫിക് എസ്.ഐ മാരായ സത്യൻ ഒ, സജീവൻ പി.എൻ എന്നിവർ സ്നേഹപുതപ്പുകളും, സ്നേഹസദ്യയും അർഹരായവർക്ക് കൈമാറി.

ബി.ഡി.കെ വടകര ഭാരവാഹികളായ വത്സരാജ് മണലാട്ട്,മുഹമ്മദ് കബീർ എം, മുദസ്സിർ കോട്ടക്കൽ, ഹസ്സൻ തോട്ടന്നൂർ, മുഹമ്മദ് ചിയ്യൂർ, മുനീബ് കറ്റോടി കോഡിനേറ്റർമാരായ റാദിൻ മയ്യന്നൂർ, ഫാസില ,തവാബ് സി.കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17856/for-the-fifth-year-in-a-row-bdk-vadakara-presented-love-blankets-to-those-on-the-streets)