---
title: "വടകര ബസ് സ്റ്റാന്‍ഡിലെ കടകളില്‍ മോഷണം ; പ്രതി റിമാന്റില്‍"
english_title: " Vadakara bus stand shop robber remanded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17863/vadakara-bus-stand-shop-robber-remanded"
published_at: "2021-12-26T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c859264099b_binoy photo.jpg"
keywords: []
---

# വടകര ബസ് സ്റ്റാന്‍ഡിലെ കടകളില്‍ മോഷണം ; പ്രതി റിമാന്റില്‍

> **Lead Summary:** വടകര : പുതിയ ബസ് സ്റ്റാന്റില്‍ ആറ് ലോട്ടറി കടകളില്‍ മോഷണം നടത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി റിമാന്റില്‍. കൂടരഞ്ഞി സ്വദേശി കൊന്നത്താംതൊടി ബിനോയ് നെയാണ് കഴിഞ്ഞ ദിവസം വടകര പൊലീസ് അറസ്റ്റ് ചെയ്തത്. എന്‍. പി ബാല ഗോപാലന്റ കേരള ലോട്ടറി സ്റ്റാളില്‍ നിന്നും 5000 രൂപയും പി.കെ ലോട്ടറിയുടെ രണ്ട് കടകളില്‍ നിന്നായി 7000 രൂപ, സൗഭാഗ്യ ലോട്ടറി 6000, മണിയുടെ ലോട്ടറി കടയില്‍ നിന്നും 5800 രൂപയുമാണ് മോഷണം പോയത്.

## Article Content

വടകര : പുതിയ ബസ് സ്റ്റാന്റില്‍ ആറ് ലോട്ടറി കടകളില്‍ മോഷണം നടത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി റിമാന്റില്‍. കൂടരഞ്ഞി സ്വദേശി കൊന്നത്താംതൊടി ബിനോയ് നെയാണ് കഴിഞ്ഞ ദിവസം വടകര പൊലീസ് അറസ്റ്റ് ചെയ്തത്. എന്‍. പി ബാല ഗോപാലന്റ കേരള ലോട്ടറി സ്റ്റാളില്‍ നിന്നും 5000 രൂപയും പി.കെ ലോട്ടറിയുടെ രണ്ട് കടകളില്‍ നിന്നായി 7000 രൂപ, സൗഭാഗ്യ ലോട്ടറി 6000, മണിയുടെ ലോട്ടറി കടയില്‍ നിന്നും 5800 രൂപയുമാണ് മോഷണം പോയത്.

സ്റ്റാന്റിലെ ലോട്ടറി കടകളുടെ ഷട്ടറിന്റ പൂട്ട് തകര്‍ത്ത് പണം മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതിയെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.വടകര എസ്. ഐ. നിജീഷിന്റെ നേതൃത്വത്തില്‍ സി പി ഒ ഷിനില്‍ തിരുവമ്പാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിനില്‍ ,പി.ഒ അനീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വടകര ഒന്നാം കഌസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാണ്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17863/vadakara-bus-stand-shop-robber-remanded)