---
title: "#MedicalCamp | മണിയൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി "
english_title: "#Maniyur #Mega #Medical #Camp #conducted #govtHigherSecondarySchool"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/178659/maniyur-mega-medical-camp-conducted-govthighersecondaryschool"
published_at: "2024-01-22T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae32a051fbc_camp.jpg"
keywords: []
---

# #MedicalCamp | മണിയൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി 

> **Lead Summary:** **മണിയൂർ: [** മണിയൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ ജെ ആർ സി യൂണിറ്റിന്റെയും സ്കൗട്ട് &ഗൈഡ് യൂണിറ്റിന്റെയും നേതൃത്വത്തിൽ കോഴിക്കോട് ആസ്റ്റർമിംസ് ആശുപത്രിയുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. സ്കൂളിലെ ആയിരത്തി മുന്നൂറോളം വരുന്ന കുട്ടികൾക്ക് പ്രയോജനമാകും വിധത്തിലാണ് ക്യാമ്പിന്റെ സംഘാടനം.

## Article Content

**മണിയൂർ: [** മണിയൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ ജെ ആർ സി യൂണിറ്റിന്റെയും സ്കൗട്ട് &ഗൈഡ് യൂണിറ്റിന്റെയും നേതൃത്വത്തിൽ കോഴിക്കോട് ആസ്റ്റർമിംസ് ആശുപത്രിയുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. സ്കൂളിലെ ആയിരത്തി മുന്നൂറോളം വരുന്ന കുട്ടികൾക്ക് പ്രയോജനമാകും വിധത്തിലാണ് ക്യാമ്പിന്റെ സംഘാടനം.

സുനിൽ മുതുവന( പി ടി എ പ്രസിഡന്റ്‌) ന്റെ അധ്യക്ഷതയിൽ ടി കെ. അഷറഫ്( പഞ്ചായത്ത്‌ പ്രസിഡന്റ്‌) ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പ്രമോദ് മൂഴിക്കൽ മുഖ്യാഥിതിയായിരിന്നു.

ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽ കുനി സ്വാഗതം പറഞ്ഞ ചടങ്ങിൽ അനീഷ് കെ പി, ക്യാമ്പ് കോ ഓർഡിനേറ്റർ റിൻസി ജോർജ്, അനിൽകുമാർ കെ പി, ഷിംജിത് എം, ഗൈഡ് ക്യാപ്റ്റൻ സജിത സി കെ, ജെ ആർ സി കൺവീനർ ഷൈനി വി എന്നിവർ സംസാരിച്ചു. ഡോ: ഹന്ന, ഡോ ആഷിത, ഡോ ഉവൈസ, ശിശിന, അഭിരാമി, ഫൈരൂസ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/178659/maniyur-mega-medical-camp-conducted-govthighersecondaryschool)