---
title: "സ്ത്രീ ശാക്തീകരണത്തിന് ഹരിയാലി  ലോകത്തിനു തന്നെ മാതൃക: കെ പി ബിന്ദു"
english_title: " Hariyali for Women Empowerment Best Model:"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17869/hariyali-for-women-empowerment-best-model"
published_at: "2021-12-26T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c8610d36a57_k p bindu .jpg"
keywords: []
---

# സ്ത്രീ ശാക്തീകരണത്തിന് ഹരിയാലി  ലോകത്തിനു തന്നെ മാതൃക: കെ പി ബിന്ദു

> **Lead Summary:** വടകര : നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനത്തിന് കുടുംബശ്രീ മുഖേന രൂപീകൃതമായ 61 അംഗങ്ങളുള്ള ഹരിയാലി ഹരിതകര്‍മ്മസേന സ്ത്രീശാക്തീകരണത്തിനും സുസ്ഥിര ഹരിത സംരംഭത്തിനും ലോകത്തിനുതന്നെ മാതൃകയാണെന്ന് ചെയര്‍പേഴ്‌സണ്‍ കെ. പി ബിന്ദു പറഞ്ഞു .

## Article Content

വടകര : നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനത്തിന് കുടുംബശ്രീ മുഖേന രൂപീകൃതമായ 61 അംഗങ്ങളുള്ള ഹരിയാലി ഹരിതകര്‍മ്മസേന സ്ത്രീശാക്തീകരണത്തിനും സുസ്ഥിര ഹരിത സംരംഭത്തിനും ലോകത്തിനുതന്നെ മാതൃകയാണെന്ന് ചെയര്‍പേഴ്‌സണ്‍ കെ. പി ബിന്ദു പറഞ്ഞു .

ഹരിയാലിഹരിതകര്‍മ്മ സേനയുടെ അഞ്ചാം വാര്‍ഷിക പരിപാടി നഗരസഭാ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുന്നതിന് ഒന്‍പത് ഹരിത സംരംഭങ്ങള്‍ വിജയകരമായി നടതികൊണ്ടിരിക്കുന്നതോടൊപ്പം കാര്‍ബണ്‍ ന്യൂട്രല്‍ മുന്‍സിപ്പാലിറ്റി യിലേക്കുള്ള പ്രയാണത്തില്‍ വളരെ വലിയ പങ്കുമാണ് ഹരിയാലി വഹിക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.

വൈസ് ചെയര്‍മാന്‍ പി. കെ .സതീശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.പി. പ്രജിത, എം. ബിജു, സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാക്കളായ ഇ.വി. വത്സന്‍, പ്രേംകുമാര്‍ വടകര, അനിത വി. പി. സംസാരിച്ചു.

കോര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍ സ്വാഗതവും ഹരിയാലി സെക്രട്ടറി അനില പി.കേ.നന്ദിയും പറഞ്ഞു. ഹരിതകര്‍മസേന അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച സംഗീതവിരുന്നും നൃത്തനൃത്യങ്ങളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17869/hariyali-for-women-empowerment-best-model)