---
title: "കെ കുഞ്ഞിരാമക്കുറുപ്പ്  അതുല്യ പ്രതിഭ   സി. കെ. നാണു"
english_title: "k kunchirama kuruppu memorial function -vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17873/k-kunchirama-kuruppu-memorial-function-vatakara"
published_at: "2021-12-26T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c86d215c44b_c k nanu .jpg"
keywords: []
---

# കെ കുഞ്ഞിരാമക്കുറുപ്പ്  അതുല്യ പ്രതിഭ   സി. കെ. നാണു

> **Lead Summary:** വടകര: മഹത്തായ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ പ്രതിഭയും, അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയ പ്രവര്‍ത്തനശൈലിയുടെ ഉടമയും, ധീരദേശാഭിമാനിയും , കരുത്തുറ്റ രാഷ്ട്രീയ നേതൃത്വത്തിന് മറക്കാനാവാത്ത ഉജ്ജ്വല പ്രവര്‍ത്തന ശൈലിയുടെ അമരക്കാരനും ആയിരുന്നു കുഞ്ഞിരാമക്കുറുപ്പ് എന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായിരുന്ന സി.കെ. നാണു പ്രസ്താവിച്ചു.

## Article Content

വടകര: മഹത്തായ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ പ്രതിഭയും, അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയ പ്രവര്‍ത്തനശൈലിയുടെ ഉടമയും, ധീരദേശാഭിമാനിയും , കരുത്തുറ്റ രാഷ്ട്രീയ നേതൃത്വത്തിന് മറക്കാനാവാത്ത ഉജ്ജ്വല പ്രവര്‍ത്തന ശൈലിയുടെ അമരക്കാരനും ആയിരുന്നു കുഞ്ഞിരാമക്കുറുപ്പ് എന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായിരുന്ന സി.കെ. നാണു പ്രസ്താവിച്ചു.

പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യസമരസേനാനിയും ആയിരുന്ന കെ കുഞ്ഞിരാമക്കുറുപ്പിന്റെ 26ആം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുസ്മരണ യോഗത്തില്‍ ടി എന്‍ കെ ശശീന്ദ്രന്‍ , കെ പി പ്രമോദ്, ഓ കെ രാജന്‍ ഹരി ദേവ്, ബിനീഷ് മുക്കാളി, ബൈജു അഴിയൂര്‍തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17873/k-kunchirama-kuruppu-memorial-function-vatakara)