---
title: "പ്രഭാഷണം മന്‍ കി ബാത് പ്രഭാഷണം  ജനകീയമാക്കി ബിജെപി പ്രവര്‍ത്തകര്‍"
english_title: " BJP activists popularize Mann Ki Baat speech"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17880/bjp-activists-popularize-mann-ki-baat-speech"
published_at: "2021-12-26T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c874b24cbcf_MAN KI BATH .jpg"
keywords: []
---

# പ്രഭാഷണം മന്‍ കി ബാത് പ്രഭാഷണം  ജനകീയമാക്കി ബിജെപി പ്രവര്‍ത്തകര്‍

> **Lead Summary:** വടകര: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണം മന്‍ കി ബാത് പ്രഭാഷണം ജനകീയമാക്കാന്‍ മുന്‍കൈയെടുത്ത് ബിജെപി -യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍.

## Article Content

വടകര: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണം മന്‍ കി ബാത് പ്രഭാഷണം ജനകീയമാക്കാന്‍ മുന്‍കൈയെടുത്ത് ബിജെപി -യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍.

പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് പ്രധാനമന്ത്രിയുടെ സന്ദേശം ജനങ്ങളിലെത്താക്കാന്‍ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. അഴിയൂരില്‍ തീരദേശ മേഖലകളില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു.

അഴിയൂര്‍ പഞ്ചായത്ത് ബൂത്ത്21 ല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്ന കൂട്ടായ്മക്ക് യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം രഗിലേഷ് അഴിയൂര്‍ ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് ടി.പി വിനീഷ്, അജീത്ത് കുമാര്‍ തയ്യില്‍ സുബീഷ് വി.കെ, സജേഷ്, ഷജീന്‍.വി. കെ ,സ്‌നിഗിന്‍ കെ. സുബീഷ് ചോമ്പല, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഈ വര്‍ഷത്തെ അവസാനത്തെ മന്‍ കീ ബാത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അവതരിപ്പിച്ചത്. 2014 ഒക്ടോബര്‍ 3 നാണ് ആദ്യമായി മന്‍ കീ ബാത്തുമായി പ്രധാനമന്ത്രി എത്തിയത്. 84 ാമെത്തെ മന്‍ കീ ബാത്താണ് അദ്ദേഹം അവതിരിപ്പച്ചത്.

ഇന്നത്തെ മന്‍കീ ബാത്ത് പ്രഭാഷണം കേള്‍ക്കാം .....

[https://fb.watch/a8bHZ4tZ4i/](https://fb.watch/a8bHZ4tZ4i/)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17880/bjp-activists-popularize-mann-ki-baat-speech)