---
title: "#Archa  | ഇനി വിലിയ ആർച്ച;  സ്വയം പ്രതിരോധത്തിനായി ആർച്ചയുമായി വടകര നഗരസഭ"
english_title: "#Now #Archa #VadakaraMunicipality #Archa #selfdefence"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/178982/now-archa-vadakaramunicipality-archa-selfdefence-newpost"
published_at: "2024-01-23T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afe11a1bd6b_archa_1.jpg"
keywords: []
---

# #Archa  | ഇനി വിലിയ ആർച്ച;  സ്വയം പ്രതിരോധത്തിനായി ആർച്ചയുമായി വടകര നഗരസഭ

> **Lead Summary:** > **വടകര :[ **നഗരസഭ പരിധിയിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ പെൺകുട്ടികൾക്കായി കളരി അധിഷ്ഠിത സ്വയരക്ഷാ പരിശീലനം "ആർച്ച"യുമായി വടകര നഗരസഭ . വടകര നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ആർച്ചയുടെ ഉദ്ഘാടനം സെന്റ് ആന്റണീസ് ഗേൾസ് സ്കൂളിൽ പത്മശ്രീ മീനാക്ഷി ഗുരുക്കൾ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു.

## Article Content

> **വടകര :[ **നഗരസഭ പരിധിയിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ പെൺകുട്ടികൾക്കായി കളരി അധിഷ്ഠിത സ്വയരക്ഷാ പരിശീലനം "ആർച്ച"യുമായി വടകര നഗരസഭ . വടകര നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ആർച്ചയുടെ ഉദ്ഘാടനം സെന്റ് ആന്റണീസ് ഗേൾസ് സ്കൂളിൽ പത്മശ്രീ മീനാക്ഷി ഗുരുക്കൾ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു.

കൗൺസിലർ രാജിത പതേരി, സുരേഷ് ഗുരുക്കൾ, സ്കൂൾ പ്രധാനധ്യാപിക ബെല്ല എന്നിവർ സംസാരിച്ചു. സ്റ്റാൻ്റിങ്ങ് കമ്മിറ്റി അധ്യക്ഷ സിന്ധു പ്രേമൻ സ്വാഗതവും എം ബിജു നന്ദിയും പറഞ്ഞു.

നഗരസഭ പരിധിയിൽ എല്ലാ ഹൈസ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത പെൺകുട്ടികൾക്ക് അവരുടെ സ്കൂളിൽ നിന്നാണ് കളരി പരിശീലനം നൽകുക. പരിശീലനം പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും നഗരസഭയുടെ പേരും എംബ്ലവും പതിച്ച യൂണിഫോമും നൽകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/178982/now-archa-vadakaramunicipality-archa-selfdefence-newpost)