---
title: " #Agitation| അടിപ്പാത സംരക്ഷണത്തിനും അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം; പ്രക്ഷോഭം 29 ന്"
english_title: "#Unscientific #drainage #construction #subsoil #protection #Agitation #29"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/179060/unscientific-drainage-construction-subsoil-protection-agitation-29"
published_at: "2024-01-24T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0a066ea949_meeting.jpg"
keywords: []
---

#  #Agitation| അടിപ്പാത സംരക്ഷണത്തിനും അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം; പ്രക്ഷോഭം 29 ന്

> **Lead Summary:** **വടകര:[ **ദേശീയപാതയിൽ വടക്കേ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും, ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവേയിൽ നിർമ്മിച്ച ഡ്രൈനേജിലെ വെള്ളം പൊതുവഴിയിൽ ഇറക്കുകയും ചെയ്യുന്ന നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ മുക്കാളി അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതി യോഗം തീരുമാനിച്ചു.

## Article Content

**വടകര:[ **ദേശീയപാതയിൽ വടക്കേ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും, ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവേയിൽ നിർമ്മിച്ച ഡ്രൈനേജിലെ വെള്ളം പൊതുവഴിയിൽ ഇറക്കുകയും ചെയ്യുന്ന നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ മുക്കാളി അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതി യോഗം തീരുമാനിച്ചു.

സമരത്തിന് തുടക്കം കുറിച്ച് 29 ന് ബഹുജന കൺവെൻഷൻ മുക്കാളിയിൽ നടത്താനും തീരുമാനിച്ചു. ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ സംസ്ക്കാരിക സംഘടനകൾ, വ്യാപാരി സംഘടനകൾ, റസിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് സംരക്ഷണ സമിതി രൂപീകരിച്ചത്.

ജനങ്ങൾ വർഷങ്ങളായി സഞ്ചരിക്കുന്ന അടിപ്പാത ഇല്ലാതാക്കാനുള്ള ദേശീയപാത അതോറിറ്റി നീക്കം ചെറുത്ത് തോൽപിക്കുമെന്നും യോഗത്തിൽ പറഞ്ഞു. ദേശീയപാത നിർമ്മാണത്തിന്റെ പേരിൽ റോഡിന് ഇരുവശമുള്ളവർക്കും പുറത്തേക്ക് കടക്കാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും യോഗത്തിൽ പറഞ്ഞു .യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്‌ഘാടനം ചെയ്തു. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം പി കെ പ്രീത അധ്യക്ഷത വഹിച്ചു.

എം പ്രമോദ്, റീന രയരോത്ത്, എ ടി ശ്രീധരൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, പി പി ശ്രീധരൻ, പി കെ പ്രകാശൻ, പി കെ രാമചന്ദ്രൻ,ജിനിഷ് മുക്കാളി. ഇ എം ഷാജി, കെ പി ജയകുമാർ, ശ്രീധരൻ കൈപ്പാട്ടിൽ, കെ കെ ജയചന്ദ്രൻ, കെ സാവിത്രി, കവിത അനിൽകുമാർ, എം പ്രഭുദാസ് എന്നിവർ സംസാരിച്ചു. ഒപ്പം പുതിയ ഭാരവാഹികളായി ആയിഷ ഉമ്മർ (ചെയർമാൻ), എ ടി മഹേഷ് (ജന: കൺവീനർ),, പി ബാബുരാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/179060/unscientific-drainage-construction-subsoil-protection-agitation-29)