---
title: "#congress| വണ്ണാത്തി ഗേറ്റ്; വഴിമുട്ടിച്ച് റയിൽവേ- ബദൽ സംവിധാനം ഇല്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്കെന്ന് കോൺഗ്രസ്സ്"
english_title: "#Vannathi #Gate #thereis #no #alternative #system #Congress #open #strike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/179391/vannathi-gate-thereis-no-alternative-system-congress-open-strike-new"
published_at: "2024-01-25T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b219f28bf5b_rail_1.jpg"
keywords: []
---

# #congress| വണ്ണാത്തി ഗേറ്റ്; വഴിമുട്ടിച്ച് റയിൽവേ- ബദൽ സംവിധാനം ഇല്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്കെന്ന് കോൺഗ്രസ്സ്

> **Lead Summary:** **വടകര :[ **വടകര പാക്കയിൽ വണ്ണാത്തി ഗേറ്റിലെ പാക്കയിലേക്കുള്ള പൊതുജനങ്ങളുടെ വഴി അടച്ചുകൊണ്ട് റയിൽവേ അധികൃതരുടെ നടപടി.പതിറ്റാണ്ടുകളായി പാക്കയിൽ പുറങ്കര പ്രദേശത്തുള്ള ആയിരക്കണക്കിന് ജനങ്ങൾ നഗരത്തിലേക്ക് പോകുവാൻ ആശ്രയിക്കുന്ന വണ്ണാത്തി ഗേറ്റ് ക്രോസ്സിംഗ് റയിൽവേ യാതൊരു മുന്നറിയിപ്പോ ബദൽ സംവിധാനമോ ഒരുക്കാതെ തടസപ്പെടുത്തിയിരിക്കുന്നത്.

## Article Content

**വടകര :[ **വടകര പാക്കയിൽ വണ്ണാത്തി ഗേറ്റിലെ പാക്കയിലേക്കുള്ള പൊതുജനങ്ങളുടെ വഴി അടച്ചുകൊണ്ട് റയിൽവേ അധികൃതരുടെ നടപടി.പതിറ്റാണ്ടുകളായി പാക്കയിൽ പുറങ്കര പ്രദേശത്തുള്ള ആയിരക്കണക്കിന് ജനങ്ങൾ നഗരത്തിലേക്ക് പോകുവാൻ ആശ്രയിക്കുന്ന വണ്ണാത്തി ഗേറ്റ് ക്രോസ്സിംഗ് റയിൽവേ യാതൊരു മുന്നറിയിപ്പോ ബദൽ സംവിധാനമോ ഒരുക്കാതെ തടസപ്പെടുത്തിയിരിക്കുന്നത്.

സംഭവത്തിൽ പാക്കയിൽ കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു. പാക്കയിൽ പ്രദേശത്തുള്ളവർക്ക് വേനൽ കാലങ്ങളിൽ കുടിവെള്ളം കിട്ടാൻ പോലും ഈ വഴിയാണ് ആശ്രയം. നിത്യേന നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന വഴി തടസപ്പെടുത്തിയതിൽ വൻ ജനാരോഷം ആണ് ഉണ്ടായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/179391/vannathi-gate-thereis-no-alternative-system-congress-open-strike-new)