---
title: "#railwayfootpath | കാൽനടയാത്രയായി പോകുന്ന വഴി റെയിൽവേ അധികൃതർ പൊളിച്ചുമാറ്റി "
english_title: "#railway #authorities #demolished #footpath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/179702/railway-authorities-demolished-footpath"
published_at: "2024-01-26T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b381ed5a4f1_footpath.jpg"
keywords: []
---

# #railwayfootpath | കാൽനടയാത്രയായി പോകുന്ന വഴി റെയിൽവേ അധികൃതർ പൊളിച്ചുമാറ്റി 

> **Lead Summary:** **ഒഞ്ചിയം: [** മാഹി റെയിൽവേ പ്ളാറ്റ്ഫോമിൻറെ വടക്കുഭാഗം കക്കടവ്, കോട്ടാമല പ്രദേശത്തുകാർ കാൽനടയായി പോകുന്നവഴി റെയിൽവേ അധികൃതർ പൊളിച്ചുമാറ്റി. കാലാകാലമായി പ്രദേശവാസികൾ ആശ്രയിച്ചുവന്ന വഴിയാണ് പൊളിച്ചത്.

## Article Content

**ഒഞ്ചിയം: [** മാഹി റെയിൽവേ പ്ളാറ്റ്ഫോമിൻറെ വടക്കുഭാഗം കക്കടവ്, കോട്ടാമല പ്രദേശത്തുകാർ കാൽനടയായി പോകുന്നവഴി റെയിൽവേ അധികൃതർ പൊളിച്ചുമാറ്റി. കാലാകാലമായി പ്രദേശവാസികൾ ആശ്രയിച്ചുവന്ന വഴിയാണ് പൊളിച്ചത്.

മാഹി റെയിൽവേ സ്റ്റേഷൻറെ വടക്കുഭാഗത്ത് അടിപ്പാത വേണമെന്ന ആവശ്യം പ്രദേശവാസികൾ ഉന്നയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഇ. അഹമ്മദ് റെയിൽവേ സഹ മന്ത്രിയായപ്പോൾ അഴിയൂർ പഞ്ചായത്ത് ഈ ആവശ്യം ഉന്നയിച്ചിരുന്നു.

ഇത്രകാലമായിട്ടും ഒരുപരിഹാരം ഉണ്ടായില്ല. വാർഡ് അംഗം ശശിധരൻ തോട്ടത്തിൽ വഴി പൊളിച്ചുമാറ്റുന്നതിന് തടസ്സവാദം ഉന്നയിച്ചെങ്കിലും പാലക്കാട് ഓഫീസിൽനിന്നുള്ള ഓർഡർ പ്രകാരമാണ് പൊളിക്കുന്നതെന്ന് തൊഴിലാളികൾ അറിയിച്ചു. വഴി പൊളിച്ചുമാറ്റിയവിവരം ശശിധരൻ എം.എൽ.എ. കെ.കെ. രമയെയും എം.പി. കെ. മുരളീധരനെയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/179702/railway-authorities-demolished-footpath)