---
title: "#drought | വരൾച്ചയെ നേരിടാം; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിൽ കിണർ നിർമാണത്തിന് തുടക്കം "
english_title: "#withstand #drought #Ayanchery #gramapanchayath #ward #construction #well #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/179724/withstand-drought-ayanchery-gramapanchayath-ward-construction-well-started"
published_at: "2024-01-26T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3948d90f7c_well.jpg"
keywords: []
---

# #drought | വരൾച്ചയെ നേരിടാം; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിൽ കിണർ നിർമാണത്തിന് തുടക്കം 

> **Lead Summary:** **ആയഞ്ചേരി: [** കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കാനും വരൾച്ചയെ നേരിടാനുമുളള കിണർ നിർമ്മാണത്തിന് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിൽ മെമ്പർ എ.സുരേന്ദ്രൻ തുടക്കം കുറിച്ചു.

## Article Content

**ആയഞ്ചേരി: [** കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കാനും വരൾച്ചയെ നേരിടാനുമുളള കിണർ നിർമ്മാണത്തിന് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിൽ മെമ്പർ എ.സുരേന്ദ്രൻ തുടക്കം കുറിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ 4 ലക്ഷം രൂപ വകയിരുത്തി മൂന്ന് കിണറുകളാണ് യാഥാർത്ഥ്യമാവുന്നത്. മണ്ണിനെ ജീവസുറ്റതാക്കാനും ജൈവ ഘടന നിലനിർത്താനും മുഖ്യ പരിഗണനൽകുന്നതാണ് പദ്ധതി.

കാർഷിക ഉത്പാദനം കുറയുന്ന അവസ്ഥ ഉണ്ടായാൽ അത് ഭക്ഷ്യക്ഷാമത്തിന് കാരണമാവുന്നതോടൊപ്പം ജീവജാലങ്ങളുടെ നിലനിൽപ്പും ഭീഷണിയിലായി സർവ്വനാശത്തിലേക്ക് എത്തിച്ചേരും എന്നതിൽ സംശയമില്ലെന്ന് മെമ്പർ പറഞ്ഞു.

പനയുള്ളതിൽ അമ്മത് ഹാജി, അക്കരോൽ അബ്‌ദുള്ള, മമ്മു പുലയൻ കുനി, ദാമോദരൻ മഞ്ചക്കണ്ടി, അഷറഫ് തയ്യുള്ളതിൽ, കരുണാകരൻ കല്ലുള്ളതിൽ, തേറത്ത് കണ്ണൻ മാസ്റ്റർ, കുമാരൻ ടി.കെ, ഗോപാലൻ കെ. യം, കണ്ണേട്ടൻ ടി.കെ, ഗിരീഷ് ടി.കെ, ഷെൽസഫാത്തിമ, ദീപ തിയ്യർകുന്നത്ത്, സജിന ടി.കെ, ധ്യാൻ തേജ്, നയൻ തേജ്, ആഷ്മിക തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/179724/withstand-drought-ayanchery-gramapanchayath-ward-construction-well-started)