---
title: "#Sneharam | മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി നിർമ്മിച്ച സ്നേഹാരാമം നാടിന് സമർപ്പിച്ചു "
english_title: "#Sneharam #built #part #Garbagefree #Navakeralam #campaign #dedicated #nation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/179731/sneharam-built-part-garbagefree-navakeralam-campaign-dedicated-nation"
published_at: "2024-01-26T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b39b10a4a52_sneharamam.jpg"
keywords: []
---

# #Sneharam | മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി നിർമ്മിച്ച സ്നേഹാരാമം നാടിന് സമർപ്പിച്ചു 

> **Lead Summary:** **വില്ല്യാപ്പള്ളി: [ ** മാലിന്യ മുക്തം നവകേരളം കാമ്പയിനിൻ്റെ ഭാഗമായി എം.ജെ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (വി.എച്ച് എസ്.ഇ വിഭാഗം) എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ച സ്നേഹാരാമം ഉദ്‌ഘാടനം ചെയ്തു.

## Article Content

**വില്ല്യാപ്പള്ളി: [ ** മാലിന്യ മുക്തം നവകേരളം കാമ്പയിനിൻ്റെ ഭാഗമായി എം.ജെ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (വി.എച്ച് എസ്.ഇ വിഭാഗം) എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ച സ്നേഹാരാമം ഉദ്‌ഘാടനം ചെയ്തു.

വില്ല്യാപ്പള്ളി ടൗണിൽ ഓട്ടോ സ്റ്റാന്റിനോട് ചേർന്ന് കിടക്കുന്ന മാലിന്യം കൂമ്പാരം കൂടിക്കിടന്നിരുന്ന സ്ഥലമാണ് വളണ്ടിയർമാർ ചെടികൾ വച്ച് പിടിപ്പിച്ച് മനോഹരമാക്കിയത്. വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംംഗ് കമ്മറ്റി ചെയർ പേഴ്സ‌ൺ സുബിഷയുടെ അധ്യക്ഷതയിൽ ചേർന്ന സമർപ്പണ ചടങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ്. പി.കെ മുരളി ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ മുഹമ്മദലി വാഴയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ അഞ്ചാം വാർഡ് മെമ്പർ എം.പി. വിദ്യാധരൻ, വട്ടക്കണ്ടി കുഞ്ഞമ്മദ്, പി. ആനന്ദ് കുമാർ, ഓട്ടോ തെഴിലാളി പ്രതിനിധി സത്യൻ, ഹയർ സെക്കണ്ടറി വിഭാഗം അധ്യാപകൻ അബ്‌ദുൾ റഊഫ്, ബ്രിജില, വളണ്ടിയർ ലീഡർ മുഹമ്മദ് അഷ്കർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം ഓഫീസർ നുസൈബ.സി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/179731/sneharam-built-part-garbagefree-navakeralam-campaign-dedicated-nation)