---
title: "#exhibition | പ്രശാന്ത് ഒളവിലത്തിൻ്റെ ചിത്രപ്രദർശനം ആരംഭിച്ചു "
english_title: "#PrashantOlavilam #photo #exhibition #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/179855/prashantolavilam-photo-exhibition-started"
published_at: "2024-01-27T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4961741f6c_expo.jpg"
keywords: []
---

# #exhibition | പ്രശാന്ത് ഒളവിലത്തിൻ്റെ ചിത്രപ്രദർശനം ആരംഭിച്ചു 

> **Lead Summary:** **വടകര: [ **വടകര കചിക ആർട്ട് ഗാലറിയിൽ പ്രശസ്ത ജലച്ചായ ചിത്രകാരൻ പ്രശാന്ത് ഒളവിലത്തിൻ്റെ ഇരുപത്തഞ്ചോളം ചിത്രങ്ങളുടെ പ്രദർശനം പ്രശസ്ത നിരൂപകൻ സജയ് കെ.വി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പവിത്രൻ ഒതയോത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**വടകര: [ **വടകര കചിക ആർട്ട് ഗാലറിയിൽ പ്രശസ്ത ജലച്ചായ ചിത്രകാരൻ പ്രശാന്ത് ഒളവിലത്തിൻ്റെ ഇരുപത്തഞ്ചോളം ചിത്രങ്ങളുടെ പ്രദർശനം പ്രശസ്ത നിരൂപകൻ സജയ് കെ.വി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പവിത്രൻ ഒതയോത്ത് അധ്യക്ഷത വഹിച്ചു.

കെ.എം ശിവകൃഷ്ണൻ, ശ്രീധരൻ, ടി.പി, രാജേഷ് എടച്ചേരി, ജഗദീഷ് പാലയാട്ട് എന്നിവർ പ്രസംഗിച്ചു. വെളിച്ചവും നിഴലും ഇഴചേർന്ന് വിടരുന്ന ചിത്രപ്രതലത്തിൽ ചാരുതയാർന്ന വർണ വിന്യാസം പ്രശാന്തിൻ്റെ ചിത്രങ്ങളുടെ സവിശേഷതയാണ്.

മാഹി മലയാള കലാഗ്രാമത്തിൽ ചിത്രകലാധ്യാപകനാണ് പ്രശാന്ത് ഒളവിലം. വി.ആർ.ഇന്ദുഗോപൻ്റെ ആനോ എന്ന നോവലിനും എം .മുകുന്ദൻ്റെ എംബസിക്കാലം എന്നിവയ്ക്കും ചിത്രീകരണം നടത്തി ശ്രദ്ധേയനായ കാലാകാരനാണ് പ്രശാന്ത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/179855/prashantolavilam-photo-exhibition-started)