---
title: "#RepublicDay | സുരക്ഷിതം ഇന്ത്യ ഈ കരങ്ങളിൽ; റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ബാല ഇന്ത്യ പരിപാടി സംഘടിപ്പിച്ചു "
english_title: "#Safe #India #arms #Bala #India #organized #program #occasion #RepublicDay"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/179865/safe-india-arms-bala-india-organized-program-occasion-republicday"
published_at: "2024-01-27T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b49ee99bd2d_bala_india.jpg"
keywords: []
---

# #RepublicDay | സുരക്ഷിതം ഇന്ത്യ ഈ കരങ്ങളിൽ; റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ബാല ഇന്ത്യ പരിപാടി സംഘടിപ്പിച്ചു 

> **Lead Summary:** **അഴിത്തല: [** 'സുരക്ഷിതം ഇന്ത്യ ഈ കരങ്ങളിൽ' എന്ന വിഷയത്തിൽ ഉമൂറുൽ ഉലൂം അഴിത്തല മദ്റസയിൽ എസ് കെ എസ് ബി വി റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ബാല ഇന്ത്യ പരിപാടി നടത്തി. മഹല്ല് പ്രസിഡൻറ് ടി.കെ. കരീം പതാക ഉയർത്തി.

## Article Content

**അഴിത്തല: [** 'സുരക്ഷിതം ഇന്ത്യ ഈ കരങ്ങളിൽ' എന്ന വിഷയത്തിൽ ഉമൂറുൽ ഉലൂം അഴിത്തല മദ്റസയിൽ എസ് കെ എസ് ബി വി റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ബാല ഇന്ത്യ പരിപാടി നടത്തി. മഹല്ല് പ്രസിഡൻറ് ടി.കെ. കരീം പതാക ഉയർത്തി.

മഹല്ല് സെക്രട്ടറി പി. വി. മുഹാജിർ ഉദ്‌ഘാടനം ചെയ്തു. സ്വദർ മുഅല്ലിം ടി.കെ.അബ്ദുല്ലത്തീഫ് മുസ്ലിയാർ അടക്കാതെരു സന്ദേശ പ്രഭാഷണം നടത്തി. നൗഷാദ് അലി ഫൈസി പ്രാർത്ഥനയും റഫീഖ് ഫൈസി സ്വാഗതവും പറഞ്ഞു. മദ്റസ ലീഡർ ആതഫ് പ്രതിജഞ ചൊല്ലി കൊടുത്തു.

ദേശ ഭക്തി ഗാനാലാപനം നടന്നു. വിദ്യാർത്ഥികൾ പതാകയും കൊളാഷും നിർമ്മാണം നടത്തി പ്രദർശിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ഭക്ഷണവും സമ്മാനവും നൽകി. അബ്ദുറഹിമാൻ മുസ്ലിയാർ, അശ്റഫ് മുസ്ലിയാർ, മുജീബ് മുസ്ലിയാർ, ജലാൽ പള്ളി ഇമാം ആശംസ നേർന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/179865/safe-india-arms-bala-india-organized-program-occasion-republicday)