---
title: "#SDPI | 'മോദിയല്ല ഭരണഘടനയാണ് ഗ്യാരണ്ടി'; റിപ്പബ്ലിക്ക് ദിനത്തിൽ എസ് ഡി പി ഐ ചർച്ചാസംഗമം സംഘടിപ്പിച്ചു "
english_title: "#Constitution #Modi #guarantee #SDPI #organized #discussion #meeting #RepublicDay"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/179955/constitution-modi-guarantee-sdpi-organized-discussion-meeting-republicday"
published_at: "2024-01-27T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4eb6410d8d_sdpi.jpg"
keywords: []
---

# #SDPI | 'മോദിയല്ല ഭരണഘടനയാണ് ഗ്യാരണ്ടി'; റിപ്പബ്ലിക്ക് ദിനത്തിൽ എസ് ഡി പി ഐ ചർച്ചാസംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: [** റിപ്പബ്ലിക് ദിനത്തിൽ എസ് ഡി പി ഐ ചർച്ചാസംഗമം സംഘടിപ്പിച്ചു. 'മോദിയല്ല ഭരണഘടനയാണ് ഗ്യാരണ്ടി' എന്ന തലക്കെട്ടിൽ എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയാണ് ചർച്ച സംഗമം സംഘടിപ്പിച്ചത്. വടകര ക്രിസ്റ്റൽ സ്യൂട്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: [** റിപ്പബ്ലിക് ദിനത്തിൽ എസ് ഡി പി ഐ ചർച്ചാസംഗമം സംഘടിപ്പിച്ചു. 'മോദിയല്ല ഭരണഘടനയാണ് ഗ്യാരണ്ടി' എന്ന തലക്കെട്ടിൽ എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയാണ് ചർച്ച സംഗമം സംഘടിപ്പിച്ചത്. വടകര ക്രിസ്റ്റൽ സ്യൂട്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്തു.

നാനാത്വത്തിൽ ഏകത്വമാണ് രാജ്യത്തിന്റെ അടിസ്ഥാനമെന്നും ബലപ്രയോഗത്തിലൂടെ രാജ്യത്തെ ഏക ശിലാരൂപത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം രാജ്യത്തിന്റെ അഖണ്ഡത തകർക്കുമെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ബാബരി മസ്ജിദിന്റ തകർച്ച മതേതര ഇന്ത്യയുടെ തകർച്ചയാണെന്നും മണിപ്പൂരിലും കർണാടകയിലും ക്രിസ്ത്യൻ ദേവാലയങ്ങൾ തകർക്കാൻ ഫാസിസത്തിനു ധൈര്യം നൽകിയത് ക്രിസ്ത്യൻ സമൂഹതിന്റെ പ്രതിഷേധമില്ലായ്മ കാരണമാണെന്നും ജോർജ് മുണ്ടക്കയം കൂട്ടിച്ചേർത്തു.

വടകര മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല അധ്യക്ഷതവഹിച്ച പരിപാടിയിൽ ഖാലിദ്മൂസ നദ് വി, ഡി സി സി സെക്രട്ടറി സുധീർ കുമാർ, ചലച്ചിത്ര സംവിധായകൻ മൊയ്‌ദു താഴത്ത്, ഐ എൻ എൽ പ്രതിനിധി മുജീബ് പാലക്കൽ, വെൽഫെയർ പാർട്ടി പ്രതിനിധി സഫറുദ്ധീൻ, എസ് ഡി പി ഐ ജില്ലകമ്മിറ്റിയംഗം ശറഫുദ്ധീൻപി പി, ബഷീർ കെ കെ, റൗഫ് ചോറോട് എന്നിവർ സംസാരിച്ചു. ജലീൽ കാർത്തികപ്പള്ളി, നവാസ് വരിക്കോളി, യാസർ പൂഴിത്തല, ഉനൈസ് ഒഞ്ചിയം, ഷബീർ ഒ കെ,റസീന വി കെ, ഇർഫാന ഒഞ്ചിയം തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/179955/constitution-modi-guarantee-sdpi-organized-discussion-meeting-republicday)