---
title: "#Ashish | മാന്ത്രികോത്സവം; അഖിലേന്ത്യ ദേശീയോദ്ഗ്രഥന മാജിക് രണ്ടാം സ്ഥാനം കരസ്ഥമാക്കി ആശിഷ് "
english_title: "#Festival #Magic #Ashish #secured #second #position #AllIndiaNational #Integration #Magic"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/179965/festival-magic-ashish-secured-second-position-allindianational-integration-magic"
published_at: "2024-01-27T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4f4c7f272a_asish.jpg"
keywords: []
---

# #Ashish | മാന്ത്രികോത്സവം; അഖിലേന്ത്യ ദേശീയോദ്ഗ്രഥന മാജിക് രണ്ടാം സ്ഥാനം കരസ്ഥമാക്കി ആശിഷ് 

> **Lead Summary:** **വടകര: [** അഖിലേന്ത്യ ദേശീയോദ്ഗ്രഥന മാജിക് ഓൺലൈൻ മത്സരത്തിൽ ആശിഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

## Article Content

**വടകര: [** അഖിലേന്ത്യ ദേശീയോദ്ഗ്രഥന മാജിക് ഓൺലൈൻ മത്സരത്തിൽ ആശിഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

മാന്ത്രിക സൗഹൃദ വേദി റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന ഓൺലൈൻ മാജിക് മത്സരത്തിൽ വടകര മണിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ആശിഷ് രണ്ടാം സ്ഥാനംകരസ്ഥമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇരുപതോളം പേർ ഈ ഓൺലൈൻ മാജിക് മത്സരത്തിൽ പങ്കെടുത്തിരുന്നു. മജീഷ്യൻ രാജീവ് മേമുണ്ടയുടെ മകനാണ് ആശിഷ്. മാന്ത്രികോത്സവം 2024 ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് കൊൽക്കത്ത സ്വദേശിനിയായ അതിഥിയും, മൂന്നാം സ്ഥാനത്തിന് അർഹയായത് കാസർകോട് സ്വദേശിനിയായ ധനലക്ഷ്മിയുമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/179965/festival-magic-ashish-secured-second-position-allindianational-integration-magic)