---
title: "#awareness | താഴെ അങ്ങാടി ജനകീയ കൂട്ടായ്‌മ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു "
english_title: "#thazheangadi #Janikeeyakoottayma  #organized #anti-drug #awareness #program"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/180185/thazheangadi-janikeeyakoottayma-organized-anti-drug-awareness-program"
published_at: "2024-01-28T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b642124718c_awarness.jpg"
keywords: []
---

# #awareness | താഴെ അങ്ങാടി ജനകീയ കൂട്ടായ്‌മ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: [ **താഴെ അങ്ങാടി ജനകീയ കൂട്ടായ്‌മയും വടകര ജനമൈത്രി പോലീസും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു. താഴെയങ്ങാടി എം ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടി വടകര എസ് എച്ച് ഒ പി.എം.മനോജ് ഉദ്ഘാടനം ചെയ്‌തു.

## Article Content

**വടകര: [ **താഴെ അങ്ങാടി ജനകീയ കൂട്ടായ്‌മയും വടകര ജനമൈത്രി പോലീസും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു. താഴെയങ്ങാടി എം ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടി വടകര എസ് എച്ച് ഒ പി.എം.മനോജ് ഉദ്ഘാടനം ചെയ്‌തു.

താഴെ അങ്ങാടിയിൽ ജനകീയ കൂട്ടായ്‌മയുടെ ലഹരി വിരുദ്ധ പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു. പ്രവർത്തനം തുടങ്ങി രണ്ട് മാസം പിന്നിട്ടപ്പോൾ അതിൻ്റെ റിസൾട്ട് പ്രദേശത്ത് വന്നുതുടങ്ങി എന്നും അദ്ദേഹം അറിയിച്ചു. സീനിയർ സിവിൽ ഓഫീസർ രംഗീഷ് ബോധവൽക്കരണ ക്ലാസ് എടുത്തു.

ജനകീയ കൂട്ടായ്‌മ ചെയർമാൻ ഹക്കീം. പി. എസ്. അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർമാരായ സവാദ് വടകര സ്വാഗതവും മഷ്ഹൂദ്. കെ.പി. നന്ദിയും അറിയിച്ചു. കെ. പി. നജീബ്, ഇസ്മായിൽ ഇ.വി, നൗഫൽ.സി.വി, ഷകീർ.പി.എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/180185/thazheangadi-janikeeyakoottayma-organized-anti-drug-awareness-program)