---
title: "#Involve | ഇൻവോൾവ് എട്ടാം വാർഷികാഘോഷവും ഓഫീസ് ഉദ്ഘാടനവും സംഘടിപ്പിച്ചു "
english_title: "#Involve #organized #anniversary #celebration #office #opening"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/180231/involve-organized-anniversary-celebration-office-opening"
published_at: "2024-01-28T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b685ef959ae_ivolve.jpg"
keywords: []
---

# #Involve | ഇൻവോൾവ് എട്ടാം വാർഷികാഘോഷവും ഓഫീസ് ഉദ്ഘാടനവും സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: [** വടകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൗഹൃദ സന്നദ്ധ കൂട്ടായ്മയായ ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ എട്ടാം വാർഷികാഘോഷവും പുതുതായി സജ്ജമാക്കിയ ഓഫീസിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു.

## Article Content

**വടകര: [** വടകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൗഹൃദ സന്നദ്ധ കൂട്ടായ്മയായ ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ എട്ടാം വാർഷികാഘോഷവും പുതുതായി സജ്ജമാക്കിയ ഓഫീസിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു.

സ്ഥാപക ദിനത്തിൽ വൈകുന്നേരം നാദാപുരം റോഡ് വാഗ്ഭടാനന്ദ പാർക്കിൽ വെച്ച് നടന്ന പരിപാടി വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. വാർഷികത്തിന്റെ ഭാഗമായി ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്‌പെഷൽ സ്കൂളിനും കുട്ടികൾക്കും ഇൻവോൾവ് നൽകുന്ന സ്നേഹോപഹാരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് സ്‌കൂൾ പ്രധാനാധ്യാപികയ്ക്ക് കൈമാറി.

ബഡ്സ് സ്‌കൂൾ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഇൻവോൾവ് പ്രസിഡന്റ് ഡോ. സിഷ പാലേരി അധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ശശികല ദിനേശൻ, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ബിന്ദു വള്ളിൽ, കേരള മഹിളാ സമാഖ്യ സൊസൈറ്റി കണ്ണൂർ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ അസീറ എൻ പി, ഡോ. അബ്ദുൽ അസീസ് കോറോത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഇൻവോൾവ് സ്ഥാപക സെക്രട്ടറി ദിൽജിത് ദിനേശ് ഇൻവോൾവിനെക്കുറിച്ച് ആമുഖ ഭാഷണം നടത്തി. ട്രഷറർ ദീപേഷ് ഡി ആർ സ്വാഗതവും ആക്ടിംഗ് സെക്രട്ടറി ഭവിൻ ബി നന്ദിയും പ്രകാശിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം ഇൻവോൾവ് നേച്ചർ സെല്ലിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ സമ്മാനിlച്ചു.

എട്ടാം വാർഷികത്തിന്റെ ഭാഗമായി കാരക്കാട് ആത്മവിദ്യാസംഘം എൽ പി സ്കൂൾ അങ്കണത്തിൽ മാവിൻ തൈ നടുകയുമുണ്ടായി. സ്കൂളിലെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയിൽ ഭാഗമായിക്കൊണ്ട്, പ്രസിഡൻ്റ് ഡോ. സിഷ പി സ്കൂൾ വിദ്യാർത്ഥികൾക്ക് തൈ കൈമാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/180231/involve-organized-anniversary-celebration-office-opening)