---
title: "കൃഷി നശിച്ചാൽ ലോക മഹായുദ്ധത്തിന്റെ കെടുതിയേക്കാളും ഭയാനകമാകും ലോകം; മന്ത്രി പി. പ്രസാദ്."
english_title: "If agriculture is destroyed, the world will be worse than the devastation of World War II; Minister P. Prasad."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18033/if-agriculture-is-destroyed-the-world-will-be-worse-than-the-devastation-of-world-war-ii-minister-p-prasad"
published_at: "2021-12-27T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9d5bfec8b5_prasad.jpg"
keywords: []
---

# കൃഷി നശിച്ചാൽ ലോക മഹായുദ്ധത്തിന്റെ കെടുതിയേക്കാളും ഭയാനകമാകും ലോകം; മന്ത്രി പി. പ്രസാദ്.

> **Lead Summary:** **കുറുന്തോടി : **മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തം കൃഷിയാണെന്നും കൃഷിയിലൂടെയാണ് മനുഷ്യൻറെ എല്ലാ കഴിവും ശക്തിയും ഉണ്ടായതെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്ര സാദ് പറഞ്ഞു. കൃഷി തകർന്നാൽ മനുഷ്യനും പ്രകൃതിയും തകരുമെന്നും അത് ലോക മഹായുദ്ധത്തേക്കാളും ഭയാനകരമാകുമെന്നും മന്ത്രി പറഞ്ഞു.

## Article Content

**കുറുന്തോടി : **മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തം കൃഷിയാണെന്നും കൃഷിയിലൂടെയാണ് മനുഷ്യൻറെ എല്ലാ കഴിവും ശക്തിയും ഉണ്ടായതെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്ര സാദ് പറഞ്ഞു. കൃഷി തകർന്നാൽ മനുഷ്യനും പ്രകൃതിയും തകരുമെന്നും അത് ലോക മഹായുദ്ധത്തേക്കാളും ഭയാനകരമാകുമെന്നും മന്ത്രി പറഞ്ഞു.

മനുഷ്യനെ നിലനിർത്തുന്ന ഊർജമാണ് കൃഷി. ഊർജമില്ലാതെ മനുഷ്യന് ഒരടി മുന്നോട്ട് പോകാൻ കഴിയില്ല. അത് തിരിച്ചറിഞ്ഞു കൊണ്ട് പുതിയ തലമുറ കൃഷിയെ നെഞ്ചേറ്റണമെന്നും അദ്ദേഹം പ്രസ്താവിച്ചു . കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി സംഘടിപ്പിച്ച എം പി ഗംഗാധരൻ സ്മാരക കർഷക അവാർഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ എ അധ്യക്ഷത വഹിച്ചു. മണിയൂർ ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷനുള്ള എം.പി . ഗംഗാധരൻ സ്മാരക കർഷക അവാർഡ് ഇബ്രാഹിം കല്ലറക്കലിന് മന്ത്രി സമർപ്പിച്ചു. മികച്ച കർഷകരായി തെരഞ്ഞെടുത്ത സത്യഭാമ എൻ.കെ. അനിൽ ചാലിൽ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

എം.പി. വിജയൻ മാസ്റ്റർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് നിർവഹിച്ചു. പി.കെ. ബിന്ദു, എൻ.കെ. വിജയകുമാർ , പി.എം.കൃഷ്ണൻ , പ്രമോദ് കോണിച്ചേരി, സജിത്ത് പിലാത്തോട്ടം, എം.പി. വിജയൻ , കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ടി.പി രാജീവൻ സ്വാഗതവും, സൈദ് കുറുന്തോടി നന്ദിയും രേഖപ്പെടുത്തി.

കാർഷിക സെമിനാർ തോടന്നൂർ ബ്ലോക്ക് കൃഷി അസിസ്റ്റൻഡ് ഡയരക്ടർ പി.രേണു ഉദ്ഘാടനം ചെയ്തു. സെമിനാറിൽ അസി.പ്രൊഫസർ ഹോർട്ടികൾച്ചർ പി ആർ എസ് പയ്യന്നൂർ ഐറിന.സി, കെ പച്ചക്കറിയുടെ ശാസ്ത്രീയ കൃഷി രീതി എന്ന വിഷയം അവതരിപ്പിച്ചു. കെ എം.കെ.കൃഷ്ണൻ അധ്യക്ഷം വഹിച്ചു. മണിയൂർ കൃഷി ഓഫീസർ എൻ.കെ. റിയാസ് പ്രസംഗിച്ചു. ടി.കെ. ഇന്ദിര ടീച്ചർ സ്വാഗതവും വി.ടി. ലെനിൻ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18033/if-agriculture-is-destroyed-the-world-will-be-worse-than-the-devastation-of-world-war-ii-minister-p-prasad)