---
title: "വള്ള്യാട് കിണറ്റില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സ്  രക്ഷപ്പെടുത്തി"
english_title: "He rescued the sheep that fell into the well and those who went down to the well to rescue him"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18036/he-rescued-the-sheep-that-fell-into-the-well-and-those-who-went-down-to-the-well-to-rescue-him"
published_at: "2021-12-27T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9f05cad954_fire force nadapuram .jpg"
keywords: []
---

# വള്ള്യാട് കിണറ്റില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സ്  രക്ഷപ്പെടുത്തി

> **Lead Summary:** **തിരുവള്ളൂർ :** തിരുവള്ളൂർ പഞ്ചായത്തിലെ വള്ള്യാട് ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയവരെയും രണ്ട് ആടുകളെയും നാദാപുരം അഗ്നിരക്ഷാസേന സമയോജിതമായി രക്ഷപ്പെടുത്തി. വള്ളാട് കടുങ്ങാണ്ടിയിൽ സിദ്ധീഖിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഉച്ചയ്ക്ക് രണ്ടരയോടെ ആടും കുട്ടിയും വീണത്.

## Article Content

**തിരുവള്ളൂർ :** തിരുവള്ളൂർ പഞ്ചായത്തിലെ വള്ള്യാട് ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയവരെയും രണ്ട് ആടുകളെയും നാദാപുരം അഗ്നിരക്ഷാസേന സമയോജിതമായി രക്ഷപ്പെടുത്തി. വള്ളാട് കടുങ്ങാണ്ടിയിൽ സിദ്ധീഖിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഉച്ചയ്ക്ക് രണ്ടരയോടെ ആടും കുട്ടിയും വീണത്.

കടുങ്ങാണ്ടിയിൽ ബാലൻ , ആദർശ് എന്നിവരാണ് ആടുകളെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയത്. ഇവർക്ക് ആടുകളെ പുറത്തെത്തിക്കാൻ കഴിയാതെ വരുകയും അവശരാകുകയും ചെയ്തപ്പോഴാണ് നാട്ടുകാർ ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുന്നത്.

സേനയെത്തി അവശരായ രണ്ടുപേരെയും ആടുകളെയും ഉടൻ തന്നെ സുരക്ഷിതമായി റോപ്പുപയോഗിച്ച് കിണറ്റിൽ നിന്നും പുറത്തെത്തിച്ചു. അസ്സി. സ്റ്റേഷൻ ഓഫീസർ ഇ സി നന്ദകുമാറിന്റെ നേതൃത്വത്തിൽ വി.വി രാമദാസൻ , സി കെ ഷൈജേഷ്, പ്രബീഷ് കുമാർ , ആര്‍ ജിഷ്ണു, എം വി ശ്രീരാഗ് , സി എം ഷിജു എന്നവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18036/he-rescued-the-sheep-that-fell-into-the-well-and-those-who-went-down-to-the-well-to-rescue-him)