---
title: "മേമുണ്ട കാവില്‍ റോഡില്‍  തേങ്ങ കൂടക്ക് തീ പിടിച്ചു"
english_title: " The coconut hut caught fire in memunda kavil road "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18043/the-coconut-hut-caught-fire-in-memunda-kavil-road"
published_at: "2021-12-27T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9edb6c70d3_fire .jpg"
keywords: []
---

# മേമുണ്ട കാവില്‍ റോഡില്‍  തേങ്ങ കൂടക്ക് തീ പിടിച്ചു

> **Lead Summary:** **വടകര: ** മേമുണ്ട കാവില്‍ റോഡില്‍ തേങ്ങ കൂടക്ക് തീ പിടിച്ച് 25,000 രൂപയുടെ നാശനഷ്ടം. കാവില്‍ റോഡില്‍ പുളിക്കൂല്‍ സന്തോഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള വീടിന് അനുബന്ധിച്ചുള്ള തേങ്ങാ കൂടക്കാണ് തീപ്പിടിച്ചത്. ഇന്ന് രാവിലെ 10.45 ഓടെയാണ് തീപ്പിടുത്തമുണ്ടായത്.

## Article Content

**വടകര: ** മേമുണ്ട കാവില്‍ റോഡില്‍ തേങ്ങ കൂടക്ക് തീ പിടിച്ച് 25,000 രൂപയുടെ നാശനഷ്ടം. കാവില്‍ റോഡില്‍ പുളിക്കൂല്‍ സന്തോഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള വീടിന് അനുബന്ധിച്ചുള്ള തേങ്ങാ കൂടക്കാണ് തീപ്പിടിച്ചത്. ഇന്ന് രാവിലെ 10.45 ഓടെയാണ് തീപ്പിടുത്തമുണ്ടായത്.

വടകര അഗ്‌നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ സതീഷിന്റെ നേത്രത്വത്തില്‍ 2 യൂണിറ്റ് സേന സംഭവ സ്ഥലത്ത് എത്തുകയും തീ പൂര്‍ണമായും അണച്ചു. സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ ശശി വി. കെ, ഫയര്‍ ആന്റ്് റെസ്‌ക്യൂ ഓഫീസര്‍മാരായ ദീപക്.ആര്‍ , സ്വപ്‌നേഷ്, അബ്ദുസമദ്, സജിത്ത്, റഷീദ്, ജാഹിര്‍, വിപിന്‍ എന്നിവര്‍ പങ്കാളിയായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18043/the-coconut-hut-caught-fire-in-memunda-kavil-road)