---
title: "#felicitate | പ്രതിഭകൾക്ക് സ്നേഹാദരം നൽകി തുഞ്ചൻ സ്മാരക ലൈബ്രറി "
english_title: "#Tunchan #Memorial #Library #pays #tribute #talents"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/180478/tunchan-memorial-library-pays-tribute-talents"
published_at: "2024-01-29T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7925353000_adaram.jpg"
keywords: []
---

# #felicitate | പ്രതിഭകൾക്ക് സ്നേഹാദരം നൽകി തുഞ്ചൻ സ്മാരക ലൈബ്രറി 

> **Lead Summary:** **വടകര: [** വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച കുറുന്തോടിയിലെ പ്രതിഭകൾക്ക് സ്നേഹാദരം സമർപ്പിച്ച് കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി. പ്രശസ്ത ഗായകൻ വി.ടി.മുരളി പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എം.കെ. കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

**വടകര: [** വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച കുറുന്തോടിയിലെ പ്രതിഭകൾക്ക് സ്നേഹാദരം സമർപ്പിച്ച് കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി. പ്രശസ്ത ഗായകൻ വി.ടി.മുരളി പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എം.കെ. കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഫ്ലവേഴ് ടി.വി മ്യൂസിക്കൽ വൈഫ് റിയാലിറ്റി ഷോ സീസൺ 3 യിൽ 3rd റണ്ണർ അപ് നേടിയ ഭവ്യ ചിത്ര സംഗീത്, ഫീനിക്സ് സിനിമ കഥാകൃത്ത് ബിഗിൽ ബാലകൃഷ്ണൻ, സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ആഷ്ബിൻ അനീഷ് എന്നിവരെ ഗായകൻ വി.ടി.മുരളി ഉപഹാരം നൽകി ആദരിച്ചു.

പ്രശസ്ത ഗായിക സീന രമേശ് ചടങ്ങിൽ മുഖ്യാഥിതിയായി. സാരംഗ് രാജീവൻ ഗാനാലാപനം നടത്തി. മണിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ശശിധരൻ മാസ്റ്റർ, റസാഖ് കല്ലേരി, പി. ഇസ്മായിൽ മാസ്റ്റർ, രഞ്ജിത്ത് കോണിച്ചേരി, സജിത്കുമാർ .പി, ബിജിത്ത് ലാൽ തെക്കേടത്ത്, വി.ടി. ലെനിൻ എന്നിവർ പ്രസംഗിച്ചു. സൈദ് കുറുന്തോടി സ്വാഗതവും, ടി.പി.രാജീവൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/180478/tunchan-memorial-library-pays-tribute-talents)