---
title: "#MLAKKRama  | ടി കെ കുഞ്ഞിരാമൻ്റെ വേർപാടിൽ കെ.കെ രമ എംഎൽഎ അനുശോചിച്ചു "
english_title: "#MLAKKRama #condoled #demise #TKKunhiraman"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/180560/mlakkrama-condoled-demise-tkkunhiraman"
published_at: "2024-01-29T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7dac4bee05_tk.jpg"
keywords: []
---

# #MLAKKRama  | ടി കെ കുഞ്ഞിരാമൻ്റെ വേർപാടിൽ കെ.കെ രമ എംഎൽഎ അനുശോചിച്ചു 

> **Lead Summary:** **വടകര: [ **താലൂക്കിലെ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിൻറെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളും സിപിഐഎം മുൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു ടി കെ കുഞ്ഞിരാമൻ്റെ വേർപാടിൽ കെ.കെ രമ എംഎൽഎ അനുശോചിച്ചു.

## Article Content

**വടകര: [ **താലൂക്കിലെ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിൻറെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളും സിപിഐഎം മുൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു ടി കെ കുഞ്ഞിരാമൻ്റെ വേർപാടിൽ കെ.കെ രമ എംഎൽഎ അനുശോചിച്ചു.

എണ്ണമറ്റ സമര പോരാട്ടങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയ ടി.കെ വിദ്യാർത്ഥി സമര കാലഘട്ടങ്ങളിൽ വടകരയിലെ വിദ്യാർത്ഥി നേതാക്കൾക്ക് അദ്ദേഹം പകർന്നു നൽകിയ പിന്തുണയും ധൈര്യവും ചെറുതായിരുന്നില്ല. യുവജന വിദ്യാർഥി രംഗത്ത് പ്രവർത്തിക്കുന്ന കാലഘട്ടം തൊട്ടേ ടി.കെ ടി പി ചന്ദ്രശേഖരനുമായി ആഴത്തിലുള്ള ആത്മബന്ധം പുലർത്തിയിരുന്നു.

സഖാവ് രാഷ്ട്രീയമായി വേർപിരിഞ്ഞിട്ടും ആത്മബന്ധത്തിൽ തെല്ലും കുറവ് വരുത്തിയിരുന്നില്ല. ആർ എം പി ഐ രൂപീകരിച്ചതിനുശേഷവും ഞങ്ങളോട് വ്യക്തിപരമായ അകൽച്ച കാണിക്കാതിരുന്ന അപൂർവം സിപിഎം നേതാക്കളിൽ ഒരാളായിരുന്നു സഖാവ് ടികെയെന്ന് രമ അനുസ്മരിച്ചു.

വിദ്യാർത്ഥി സംഘടന പ്രവർത്തന കാലം തൊട്ടേ വളരെ അടുത്ത ബന്ധം ഉണ്ടായിരുന്ന ടി കെ യുടെ ദേഹവിയോഗം വ്യക്തിപരമായി വലിയൊരു ദുഃഖമാണ്. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.കെ രമ അനുശോചന കുറിപ്പിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/180560/mlakkrama-condoled-demise-tkkunhiraman)