---
title: "#MKJincy | വൈകിട്ട് ജന്മനാടിൻ്റെ ആദരം; എംകെ ജിൻസിയെ വടകര റെയിൽവേ സ്റ്റേഷനിൽ പൗരാവിയുടെ സ്വീകരണം "
english_title: "#evening #hometown #tribute #Pauravi #welcome #Vadakara #railway #station #MKJincy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/180653/evening-hometown-tribute-pauravi-welcome-vadakara-railway-station-mkjincy"
published_at: "2024-01-30T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b898a2bb2a0_jincy.jpg"
keywords: []
---

# #MKJincy | വൈകിട്ട് ജന്മനാടിൻ്റെ ആദരം; എംകെ ജിൻസിയെ വടകര റെയിൽവേ സ്റ്റേഷനിൽ പൗരാവിയുടെ സ്വീകരണം 

> **Lead Summary:** **വടകര: [ **ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനപരേഡിൽ ബൈക്ക് സാഹസിക പ്രകടനത്തിൽ പങ്കെടുത്ത് നാടിന്റെ അഭിമാനമായ എംകെ ജിൻസിയെ വടകര റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു. ജന്മനാടിൻ്റെ ആഹ്ലാദ ഘോഷയാത്രയും ആദരവും ഇന്ന് വൈകിട്ട് കുറുവന്തേരി മാട്ടമ്മലിൽ നടക്കും.

## Article Content

**വടകര: [ **ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനപരേഡിൽ ബൈക്ക് സാഹസിക പ്രകടനത്തിൽ പങ്കെടുത്ത് നാടിന്റെ അഭിമാനമായ എംകെ ജിൻസിയെ വടകര റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു. ജന്മനാടിൻ്റെ ആഹ്ലാദ ഘോഷയാത്രയും ആദരവും ഇന്ന് വൈകിട്ട് കുറുവന്തേരി മാട്ടമ്മലിൽ നടക്കും.

രാഷ്ട്രസേവനത്തിനിടെ നാടിന്റെ യശസ്സ് വാനോളം ഉയർത്തി ജന്മനാട്ടിൽ തിരികെയെത്തിയ എം സി ജിൻസിയെ ഇന്ന് രാവിലെയാണ് വടകര റെയിൽവേ സ്റ്റേഷനിൽ വെച്ച് സ്വീകരിച്ചത്.

ഇസ്മയിൽ മാട്ടാമ്മൽ , മൂസ മാട്ടാമ്മൽ, അബ്ദുള്ള ഒമ്പേരേൻ്റെ വിട, പവിത്രൻ മൊയിലോത്തറ, പ്രവീൺ ഒ.വി, അബു അറക്ക തയ്യുള്ളതിൽ , ഹംസ കടന്നകണ്ടി, അശഫ് കൊറുമ്പാത്ത്, അഭിലാഷ് താനക്കോട്ടൂർ, ബിനു കെ.കെ എന്നീ നാട്ടുകാരും അമ്മ ചന്ദ്രിയും സഹോദരൻ ജിഷ്ണുവും റെയിൽ വേസ്റ്റേഷനിൽ എത്തി സ്വീകരണത്തിന് നേതൃത്വം നൽകി.

ഇന്ന് വൈകുന്നേരം 4 മണിക്ക് പാറക്കടവ് പാലത്തിനു സമീപത്ത് നിന്ന് തുറന്ന വാഹനത്തിൽ നിരവധി ബൈക്കുകളുടെ അകമ്പടിയോടെ സ്വീകരിച്ച് പാറക്കടവ് ടൗൺ തനിയേട്ടമുക്ക് - തണക്കോട്ടൂർ -കുറുവണത്തേരി യു പി സ്കൂൾ വഴി കല്ലമ്മൽ വളർപ്പൻ കണ്ടി മുക്ക് വഴി -മട്ടമ്മൽ മദ്രസ്സയ്ക്ക് സമീപം എത്തി അവിടെനിന്നും വാഹനത്തിൽ നിന്നും കൽനടയായി നാട്ടുകാരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ജന്മനാടായ തടിക്കാരന്റവിട മുത്തപ്പൻ മഠപുരയ്ക്ക്‌ സമീപം എത്തും. ഇവിടെ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സമ്മേളിച്ചു നാട് ആദരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/180653/evening-hometown-tribute-pauravi-welcome-vadakara-railway-station-mkjincy)