---
title: "ഒരു മൂടില്‍ നിന്നും അമ്പത് കിലോ കിഴങ്ങുമായി  മുഹമ്മദ് നിഹാലും, ഷംസുദ്ദീനും "
english_title: " Of the brothers Tapioca Harvest  in chorode east "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18078/brothers-deadly-harvest-in-chorode-east"
published_at: "2021-12-28T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61caa2e387cde_harveset .jpg"
keywords: []
---

# ഒരു മൂടില്‍ നിന്നും അമ്പത് കിലോ കിഴങ്ങുമായി  മുഹമ്മദ് നിഹാലും, ഷംസുദ്ദീനും 

> **Lead Summary:** **ചോറോട് ഈസ്റ്റ്: **മാങ്ങോട്ട് പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം പാഞ്ചേരി കാട്ടില്‍ ഷംസുദ്ദീന്റെ വിട്ടുവളപ്പില്‍ ഷംസുദ്ദീനും സഹോദരപുത്രന്‍ മുഹമ്മദ് നിഹാലും ചേര്‍ന്ന് നട്ടുവളര്‍ത്തിയ ക്വിന്റല്‍ പൂള ഇനത്തിലുള്ള മരച്ചീനി ഒരു മൂടില്‍ നിന്നും അതിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ അര ക്വിന്റല്‍ (അമ്പത് കിലോ)വിളവ് ലഭിച്ചു.

## Article Content

**ചോറോട് ഈസ്റ്റ്: **മാങ്ങോട്ട് പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം പാഞ്ചേരി കാട്ടില്‍ ഷംസുദ്ദീന്റെ വിട്ടുവളപ്പില്‍ ഷംസുദ്ദീനും സഹോദരപുത്രന്‍ മുഹമ്മദ് നിഹാലും ചേര്‍ന്ന് നട്ടുവളര്‍ത്തിയ ക്വിന്റല്‍ പൂള ഇനത്തിലുള്ള മരച്ചീനി ഒരു മൂടില്‍ നിന്നും അതിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ അര ക്വിന്റല്‍ (അമ്പത് കിലോ)വിളവ് ലഭിച്ചു.

സ്വന്തം തറവാട്ടുപറമ്പിലെ കല്ലുവെട്ട് കുഴിയിലായിരുന്നു കൃഷി.ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്.നല്ല വിളവ് ലഭിച്ചത് മാത്രമല്ല സന്തോഷം ഒരു ചെടി പോലും വെക്കാതെ ഉടുമ്പ്, മുള്ളന്‍പന്നികള്‍ നശിപ്പിക്കുമ്പോള്‍ ഏറെ ശ്രമകരമായി അധ്വാനിച്ചാണ് ഇവ ലഭിച്ചിട്ടുള്ളതെന്ന് ഇരുവരും പറഞ്ഞു.

മാങ്ങോട്ട് പാറയിലെ പി.കെ സ്റ്റോര്‍സ് ഉടമയാണ് ഷംസുദ്ദീന്‍, അബ്ദുള്‍ നിഹാല്‍ സകൂള്‍ വിദ്യാര്‍ത്ഥിയും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18078/brothers-deadly-harvest-in-chorode-east)