---
title: "#Trafficcontrol | വടകര ദേശീയ പാതയിൽ നാളെ ഗതാഗത നിയന്ത്രണം "
english_title: "#Traffic #control #Vadakara #NationalHighway #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/180797/traffic-control-vadakara-nationalhighway-tomorrow"
published_at: "2024-01-30T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b910f8454a2_traffic.jpg"
keywords: []
---

# #Trafficcontrol | വടകര ദേശീയ പാതയിൽ നാളെ ഗതാഗത നിയന്ത്രണം 

> **Lead Summary:** **വടകര: [** ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര നടക്കുന്നതിനാലും നിർമാണ പ്രവർത്തി നടക്കുന്നതിനാലും നാളെ (ബുധൻ) ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

## Article Content

**വടകര: [** ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര നടക്കുന്നതിനാലും നിർമാണ പ്രവർത്തി നടക്കുന്നതിനാലും നാളെ (ബുധൻ) ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

വൈകുന്നേരം നാലു മുതൽ രാത്രി ഒമ്പതു വരെ കോഴിക്കോട് ഭാഗത്തു നിന്നു തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ പൂളാടിക്കുന്ന്-അത്തോളി-ഉള്ളിയേരി-പേരാമ്പ്ര-കുറ്റ്യാടി-നാദാപുരം-പെരിങ്ങത്തൂർ വഴി പോകണം.

വടകര നിന്നു കണ്ണൂർ ഭാഗത്തേക്കുള്ള ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ വൈകുന്നേരം അഞ്ചു മുതൽ വടകര അടക്കാത്തെരു നിന്നു കുനിങ്ങാട്-പുറമേരി-ഓർക്കാട്ടേരി-കുന്നുമ്മക്കര-ചോമ്പാല വഴിയും കുറ്റ്യാടി ഭാഗത്തേക്കുള്ള ബസുകൾ ഉൾപെടെയുള്ള വാഹനങ്ങൾ അടക്കാത്തെരു നിന്നു കുനിങ്ങാട്-പുറമേരി-നാദാപുരം വഴിയും പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/180797/traffic-control-vadakara-nationalhighway-tomorrow)