---
title: "#Yoga | വില്ല്യാപ്പള്ളി പഞ്ചായത്തിന്റെ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ യോഗ ഒപി ആരംഭിച്ചു "
english_title: "#Villyapalli #Panchayath #Govt. #Yoga #OP #started #Ayurveda #Dispensary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/180813/villyapalli-panchayath-govt-yoga-op-started-ayurveda-dispensary"
published_at: "2024-01-30T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b92b83c1f11_yoga.jpg"
keywords: []
---

# #Yoga | വില്ല്യാപ്പള്ളി പഞ്ചായത്തിന്റെ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ യോഗ ഒപി ആരംഭിച്ചു 

> **Lead Summary:** വില്ല്യാപ്പള്ളി: [ കുട്ടോത്ത് സ്ഥിതി ചെയ്യുന്ന വില്ല്യാപ്പള്ളി പഞ്ചായത്തിന്റെ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ യോഗ ഒപി ആരംഭിച്ചു. നാഷണൽ ആയുഷ് മിഷൻ്റെ സഹകരണത്തോടെയാണ് ഒപി ആരംഭിച്ചിരിക്കുന്നത്.

## Article Content

വില്ല്യാപ്പള്ളി: [ കുട്ടോത്ത് സ്ഥിതി ചെയ്യുന്ന വില്ല്യാപ്പള്ളി പഞ്ചായത്തിന്റെ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ യോഗ ഒപി ആരംഭിച്ചു. നാഷണൽ ആയുഷ് മിഷൻ്റെ സഹകരണത്തോടെയാണ് ഒപി ആരംഭിച്ചിരിക്കുന്നത്.

ദിവസേനെയുള്ള ഒ.പി. യിൽ വരുന്നവരിൽ അവരുടെ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ യോഗ സഹായകരമാണ് എന്ന് തോന്നുന്നവരെയാണ് യോഗ ഒപി യിലേക്ക് റെഫർ ചെയ്യുക. ഒപ്പം അസുഖങ്ങൾ ഇല്ലാതെ ആരോഗ്യം നിലനിർത്താൻ യോഗ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം.

ഒപി യുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളി യുടെ അധ്യക്ഷതയിൽ പ്രസിഡന്റ് കെ. കെ. ബിജുള നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അനീഷ് കുമാർ സ്വാഗതം പറഞ്ഞു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അലീന പദ്ധതി വിശദീകരിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബിഷ ആശംസ നേർന്നു. യോഗ പരിശീലക ഡോ. ഗീതു ക്ലാസ്സ് എടുത്തു. വാർഡ് മെമ്പർമാർ, ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഡിസ്പെൻസറിയിൽ എല്ലാ ബുധനാഴ്ച്ചകളിലും ജീവിത ശൈലിരോഗങ്ങൾക്കുള്ള ഒ.പി യും, തിങ്കൾ-ബുധൻ വെള്ളി ദിവസങ്ങളിൽ പനി ചുമ ക്ലിനിക് എന്നിവയും പ്രവർത്തിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/180813/villyapalli-panchayath-govt-yoga-op-started-ayurveda-dispensary)