---
title: "#footballtournament | ഉർദു സോക്കർ ധമാക്ക; സബ് ജില്ലാ തല ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു"
english_title: "#Urdu #Soccer #Dhamaka #Organized #subdistrict #level #football #tournament"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/180820/urdu-soccer-dhamaka-organized-subdistrict-level-football-tournament"
published_at: "2024-01-30T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b92d41de998_football.jpg"
keywords: []
---

# #footballtournament | ഉർദു സോക്കർ ധമാക്ക; സബ് ജില്ലാ തല ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: [** ചോമ്പാല സബ്ജില്ല ഉർദു ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ യു.പി സ്കൂൾ കുട്ടികൾക്കായി സബ് ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. സബ് ജില്ലയിൽ നിന്നും പതിനൊന്ന് സ്കൂളുകളെ പ്രതിനിധീകരിച്ച് നൂറോളം കുട്ടികൾ മൽസരത്തിൽ പങ്കാളികളായി.

## Article Content

**വടകര: [** ചോമ്പാല സബ്ജില്ല ഉർദു ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ യു.പി സ്കൂൾ കുട്ടികൾക്കായി സബ് ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. സബ് ജില്ലയിൽ നിന്നും പതിനൊന്ന് സ്കൂളുകളെ പ്രതിനിധീകരിച്ച് നൂറോളം കുട്ടികൾ മൽസരത്തിൽ പങ്കാളികളായി.

ഉർദു സോക്കർ ധമാക്ക 2024 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ചോമ്പാല എ.ഇ. ഒ സപ്ന ജൂലിയറ്റ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സമീർ മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു.

പി.ടി.എ പ്രസിഡന്റ് എം.എച്ച് വള്ളുവങ്ങാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ അബ്ദുല്ല എ.കെ, അബുലൈസ് കാക്കുനി, ഷെറീന, നൗഫൽ.സി.വി,മദർ പി.ടി.എ പ്രസിഡന്റ് കൗലത്ത്, എച്ച്.എം. ശ്യാം സുന്ദർ, ഹകീം വിളയാട്ടേരി, മുഹമ്മദലി മാസ്റ്റർ എന്നിവർ സംസാരിച്ചു.

റഷീദ് കീരിയങ്ങാടി നന്ദി പറഞ്ഞു. സബ്ജില്ലയിൽ നിന്നും മുതുവടത്തൂർ മാപ്പിള യു.പി സ്കൂൾ ജില്ലാ തല മൽസരത്തിലേക്ക് യോഗ്യത നേടി. വാർഡ് മെമ്പർ സമീർ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/180820/urdu-soccer-dhamaka-organized-subdistrict-level-football-tournament)