---
title: "#MKjinsy | അവിസ്മരണീയ മാതൃകം; സൈനിക എംകെ ജിൻസിക്ക് ജന്മനാടിൻ്റെ സ്നേഹ പ്രകടനം വാനോളം "
english_title: "#unforgettable #example #Soldier #MKjinsy #get #show #love #native #land"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/180829/unforgettable-example-soldier-mkjinsy-get-show-love-native-land"
published_at: "2024-01-30T23:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b938d0715b3_mk_jincy.jpg"
keywords: []
---

# #MKjinsy | അവിസ്മരണീയ മാതൃകം; സൈനിക എംകെ ജിൻസിക്ക് ജന്മനാടിൻ്റെ സ്നേഹ പ്രകടനം വാനോളം 

> **Lead Summary:** **പാറക്കാവ്: [** ഒരു ഗ്രാമത്തിൻ്റെ അഭിമാനവും കരുത്തും രാജ്യത്തിൻ്റെ തലസ്ഥാനത്ത് പ്രകടിപ്പിച്ച പെൺകുട്ടിക്കും ഒപ്പം ഈ നാട്ടിനും അവിസ്മരണീയമായ ഒരു ദിനം. എന്നാൽ മലയാളക്കരയ്ക്ക് ആകെ മാതൃകയാക്കാവുന്ന ഒരു ജനകീയ സംഘാടനത്തിനും കുറുവന്തേരി ഇന്ന് സായാഹ്നത്തിൽ സാക്ഷിയായി.

## Article Content

**പാറക്കാവ്: [** ഒരു ഗ്രാമത്തിൻ്റെ അഭിമാനവും കരുത്തും രാജ്യത്തിൻ്റെ തലസ്ഥാനത്ത് പ്രകടിപ്പിച്ച പെൺകുട്ടിക്കും ഒപ്പം ഈ നാട്ടിനും അവിസ്മരണീയമായ ഒരു ദിനം. എന്നാൽ മലയാളക്കരയ്ക്ക് ആകെ മാതൃകയാക്കാവുന്ന ഒരു ജനകീയ സംഘാടനത്തിനും കുറുവന്തേരി ഇന്ന് സായാഹ്നത്തിൽ സാക്ഷിയായി.

സൈനിക എംകെ ജിൻസിക്ക് ജന്മനാടിൻ്റെ വാദ്യമേള ഘോഷത്തോടെയും നിറഞ്ഞ പങ്കാളിത്വത്തോടെയുമുള്ള സ്നേഹ പ്രകടനം വാനോളം ഉയർന്ന് വർണ്ണ മഴയായി. ഡൽഹിയിൽ നടന്ന ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനപരേഡിൽ ബൈക്ക് സാഹസിക പ്രകടനത്തിൽ പങ്കെടുത്ത് നാടിന്റെ അഭിമാനമായ എംകെ ജിൻസി ഇന്ന് രാവിലെയാണ് നാട്ടിൽ എത്തിയത്.

ഇന്ന് വൈകുന്നേരം നാല് മണിയോടെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നെസീമ കൊട്ടാരത്തിൻ്റെ നേതൃത്വത്തിൽ പാറക്കടവ് പാലത്തിനു സമീപത്ത് നിന്ന് തുറന്ന വാഹനത്തിൽ നിരവധി ബൈക്കുകളുടെ അകമ്പടിയോടെ സ്വീകരിച്ച് പാറക്കടവ് ടൗൺ തനിയേട്ടമുക്ക് -തണക്കോട്ടൂർ -കുറുവണത്തേരി യു പി സ്കൂൾ വഴി കല്ലമ്മൽ വളർപ്പൻ കണ്ടി മുക്ക് വഴി -മട്ടമ്മൽ മദ്രസ്സ യ്ക്ക് സമീപം എത്തി.

അവിടെനിന്നും വാഹനത്തിൽ നിന്നും കൽനടയായി നാട്ടുകാരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ജന്മനാടായ തടിക്കാരന്റവിട മുത്തപ്പൻ മഠപുരയ്ക്ക്‌ സമീപം എത്തി ഇവിടെ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സമ്മേളിച്ചാണ് നാടിന്റെ ആദരവ് നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു.

വി.കെ. ബിജു അധ്യക്ഷനായി . കല്ലും പുറത്ത് പൊക്കിണൻ, കല്ലമ്മൽ അബ്ദുള്ള, മാട്ടമ്മൽ മൂസ, കൈയ്യാലയിൽ മൂസ എന്നിവർ ചേർന്ന് പൗരാവലിയുടെ ഉപഹാരം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വസന്ത കരിന്ദ്രയിൽ, അംഗങ്ങളായ കെ. പി. മോഹൻദാസ്, കെ.പി കുമാരൻ, കെ.ടി.കെ ഷൈനി, ബീജ, ഹാജറ , അബൂബക്കർ മാസ്റ്റർ, പായേൻ്റെ വിട മൂസ എന്നിവർ പൊന്നാടയണിയിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മോഹനൻ പറക്കടവ്, പി. സുരേന്ദ്രൻ, രാജീവ് പുതുശ്ശേരി , സി.എച്ച്ഹമീദ് മാസ്റ്റർ, ചന്ദ്രശേഖരൻ വളപ്പിൽ , തയ്യിൽ ശ്രീധരൻ, ഒ.വി. പ്രവീൺ , ബാബു മാസ്റ്റർ പാനൂർ , ബാലകൃഷ്ണൻ മാസ്റ്റർ വളയം എസ് ഐ ഹരിദാസ്, മാട്ടാമ്മൽ ചെറിയ മുസ, പാലത്തീൻ്റെ വിട റിങ്കി , മാട്ടാമ്മൽ ഇസ്മയിൽ , കൊറുമ്പാത്ത് അഷറഫ് , അബ്ദുള്ള ഒമ്പേേരേൻ്റെ വിട എന്നിവർ സംസാരിച്ചു.

ആർ. വി ഗോൾഡ് സിറ്റി മാനേജിംഗ് ഡയരക്ടർ കെ.കെ വിജിത്ത് സ്വർണ മെഡൽ സമ്മാനിച്ചു. അറക്ക തയ്യുള്ളതിൽ അബൂബക്കർ സ്വാഗതവും പവിത്രൻ മൊയിലോത്ത് നന്ദിയും പറഞ്ഞു. രാഷ്ട്രസേവനത്തിനിടെ നാടിന്റെ യശസ്സ് വാനോളം ഉയർത്തി ജന്മനാട്ടിൽ തിരികെയെത്തിയ എം സി ജിൻസിയെ ഇന്ന് രാവിലെയാണ് വടകര റെയിൽവേ സ്റ്റേഷനിൽ വെച്ച് സ്വീകരിച്ചത്.

ഇസ്മയിൽ മാട്ടാമ്മൽ , മൂസ മാട്ടാമ്മൽ, അബ്ദുള്ള ഒമ്പേരേൻ്റെ വിട, പവിത്രൻ മൊയിലോത്തറ, പ്രവീൺ ഒ.വി, അബു അറക്ക തയ്യുള്ളതിൽ , ഹംസ കടന്നകണ്ടി,അശഫ് കൊറുമ്പാത്ത്, അഭിലാഷ് താനക്കോട്ടൂർ, ബിനു കെ.കെ എന്നീ നാട്ടുകാരും അമ്മ ചന്ദ്രിയും സഹോദരൻ ജിഷ്ണുവും റെയിൽ വേസ്റ്റേഷനിൽ എത്തി സ്വീകരണത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/180829/unforgettable-example-soldier-mkjinsy-get-show-love-native-land)