---
title: "#death | വടകരയിൽ പനി ബാധിച്ച് എൽകെജി വിദ്യാർത്ഥി മരിച്ചു "
english_title: "#LKG #student #died #fever #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/180902/lkg-student-died-fever-vadakara"
published_at: "2024-01-31T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9e689ed183_dewath.jpg"
keywords: []
---

# #death | വടകരയിൽ പനി ബാധിച്ച് എൽകെജി വിദ്യാർത്ഥി മരിച്ചു 

> **Lead Summary:** **വടകര: [** വടകരയിൽ പനി ബാധിച്ച് എൽകെജി വിദ്യാർത്ഥി മരിച്ചു. വെള്ളികുളങ്ങര പായിക്കുണ്ടിൽ ജമീലയുടെയും ആരിഫിന്റെയും മകൻ മുഹമ്മദ് ഹൈദിൻ സലാഹാണ് മരിച്ചത്. ഓർക്കാട്ടേരി എംഎം സ്കൂ‌ൾ വിദ്യാർഥിയാണ്.

## Article Content

**വടകര: [** വടകരയിൽ പനി ബാധിച്ച് എൽകെജി വിദ്യാർത്ഥി മരിച്ചു. വെള്ളികുളങ്ങര പായിക്കുണ്ടിൽ ജമീലയുടെയും ആരിഫിന്റെയും മകൻ മുഹമ്മദ് ഹൈദിൻ സലാഹാണ് മരിച്ചത്. ഓർക്കാട്ടേരി എംഎം സ്കൂ‌ൾ വിദ്യാർഥിയാണ്.

പനി ബാധിച്ച് ഇന്നലെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായിരുന്നു. അത്യാസന്ന നിലയിലായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് വടകര പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/180902/lkg-student-died-fever-vadakara)