---
title: "വടകരയില്‍ പ്രവാസി ക്ഷേമനിധി ഓഫീസ്  പ്രവര്‍ത്തനമാരംഭിക്കണമെന്ന് പ്രവാസി ഫെഡറേഷന്‍"
english_title: " Pravasi Kshemanidi Office in Vadakara Pravasi Federation wants to start operations"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18098/pravasi-kshemanidi-office-in-vadakara-pravasi-federation-wants-to-start-operations"
published_at: "2021-12-28T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cab90e6558a_p p suneer .jpg"
keywords: []
---

# വടകരയില്‍ പ്രവാസി ക്ഷേമനിധി ഓഫീസ്  പ്രവര്‍ത്തനമാരംഭിക്കണമെന്ന് പ്രവാസി ഫെഡറേഷന്‍

> **Lead Summary:** വടകര: വടകര താലൂക്ക് കേന്ദ്രീകരിച്ച് പ്രവാസി ക്ഷേമനിധി ഓഫീസ് പ്രവര്‍ത്തനമാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്, വടകര കൊപ്ര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രവാസി ഫെഡറേഷന്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി ഉസ്മാന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി.

## Article Content

വടകര: വടകര താലൂക്ക് കേന്ദ്രീകരിച്ച് പ്രവാസി ക്ഷേമനിധി ഓഫീസ് പ്രവര്‍ത്തനമാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്, വടകര കൊപ്ര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രവാസി ഫെഡറേഷന്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി ഉസ്മാന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി.

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പി സുനീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എന്‍ ശ്രീധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ അഡ്വ.ഓ ദേവരാജ് ആമുഖഭാഷണം നടത്തി. ജില്ലാ സെക്രട്ടരി ഹംസ കൂമ്പാറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി പി സുനീറിനെ ഇസാക്ക് കടലുണ്ടിയും, ലോക കേരള സഭാംഗങ്ങളായ ബാബു വടകര, ജമാല്‍ വില്യാപ്പള്ളി എന്നിവരെ എ പി അഹമ്മദും, എന്‍ ശ്രീധരന്‍, ഹംസ കൂമ്പാറ, പി ഉസ്മാന്‍, കെ സി കണ്ണന്‍, മനോജ് കണ്ണൂക്കര എന്നിവരെ പി പി സുനീറും ആദരിച്ചു.

യുവകലാസാഹിതി സംസ്ഥാന സെക്രട്ടരി എ പി അഹമ്മദ്, സി പി ഐ ജില്ലാ അസി.സെക്രട്ടരി ടി കെ രാജന്‍ മാസ്റ്റര്‍, ഇ രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ ആര്‍ സത്യന്‍ സ്വാഗതവും ടി പി റഷീദ് നന്ദിയും പറഞ്ഞു. സംഘടനയുടെ പുതിയ ഭാരവാഹികളായി ഇ വേണു (പ്രസി), ഇസഹാക്ക് കടലുണ്ടി, എം കെ വിശ്വന്‍ കൊയിലാണ്ടി (വൈ.പ്രസി), ടിപി റഷീദ് (സെക്ര), മുഹമ്മദ് ബഷീര്‍, വഹാബ് കൊളക്കാടന്‍ (ജോ.സെക്ര), അഡ്വ.ഓ ദേവരാജ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18098/pravasi-kshemanidi-office-in-vadakara-pravasi-federation-wants-to-start-operations)