---
title: "#accident | കാർത്തികപ്പള്ളിയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു "
english_title: "#housewife #who #undergoing #treatment #after #being #hit #car #Karthikapally #died"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/181091/housewife-who-undergoing-treatment-after-being-hit-car-karthikapally-died"
published_at: "2024-01-31T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba81e337433_accident.jpg"
keywords: []
---

# #accident | കാർത്തികപ്പള്ളിയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു 

> **Lead Summary:** **കാർത്തികപ്പള്ളി: [** കാർത്തികപ്പള്ളിയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചാലിൽ വട്ടക്കണ്ടിയിൽ രാജന്റെ ഭാര്യ ചന്ദ്രിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

## Article Content

**കാർത്തികപ്പള്ളി: [** കാർത്തികപ്പള്ളിയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചാലിൽ വട്ടക്കണ്ടിയിൽ രാജന്റെ ഭാര്യ ചന്ദ്രിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി പൊൻമേരി ശിവക്ഷേത്രത്തിലെ ആഘോഷ വരവിൽ പങ്കെടുത്ത് വീട്ടിലേക്കു നടന്ന് പോകവേയാണ് അമിത വേഗത്തിൽ വന്ന കാറിടിച്ചത്. നട്ടെല്ലിന് ഗുരുതരമായ ക്ഷതമേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ചന്ദ്രി ഇന്നു മരണപ്പെട്ടു.

മക്കൾ: രമിത്ത്, രമിത. മരുമകൻ: ഷിജിൻ പുതുപ്പണം (ബഹ്റൈൻ). സഹോദരങ്ങൾ: ശാന്ത, കമല, ലീല. സംസ്കാരം നാളെ (വ്യാഴം) ഉച്ചക്ക് ഒരു മണിക്ക് കാർത്തികപ്പള്ളിയിലെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/181091/housewife-who-undergoing-treatment-after-being-hit-car-karthikapally-died)