---
title: "#badmintontournament | രജിസ്ട്രേഷൻ തുടങ്ങി; ദ്വിദിന ബാഡ്‌മിൻറൺ ടൂർണമെന്റ് പതിയാരക്കരയിൽ "
english_title: "#Registration #started #Two-day #badminton #tournament #Pathiyarakkara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/181252/registration-started-two-day-badminton-tournament-pathiyarakkara"
published_at: "2024-02-01T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb60b0116b0_madminton.jpg"
keywords: []
---

# #badmintontournament | രജിസ്ട്രേഷൻ തുടങ്ങി; ദ്വിദിന ബാഡ്‌മിൻറൺ ടൂർണമെന്റ് പതിയാരക്കരയിൽ 

> **Lead Summary:** **വടകര: [** അനുപമ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ദ്വിദിന ബാഡ്‌മിൻറൺ ടൂർണമെന്റ് 17,18 തിയ്യതികളിൽ നടക്കും. പതിയാരക്കര മഞ്ചയിൽകടവ് എം.കെ ജയേഷ് നഗർ 17 ന് വൈകിട്ട് 6 ന് ആരംഭിക്കും. ഇന്ത്യ ഇൻ്റർനാഷണൽ വോളിബോൾ താരം ശ്രുതി.എം ഉദ്ഘാടനം ചെയ്യും.

## Article Content

**വടകര: [** അനുപമ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ദ്വിദിന ബാഡ്‌മിൻറൺ ടൂർണമെന്റ് 17,18 തിയ്യതികളിൽ നടക്കും. പതിയാരക്കര മഞ്ചയിൽകടവ് എം.കെ ജയേഷ് നഗർ 17 ന് വൈകിട്ട് 6 ന് ആരംഭിക്കും. ഇന്ത്യ ഇൻ്റർനാഷണൽ വോളിബോൾ താരം ശ്രുതി.എം ഉദ്ഘാടനം ചെയ്യും.

ടൂർണമെന്റ് വിജയികൾക്ക് പതിനായിരം രൂപയും ട്രോഫിയും സമ്മാനിക്കും. റണ്ണേഴ്സ് അപ്പിന് അയ്യായിരം രൂപയും ട്രോഫിയും നൽകും. സെക്കൻ്റ് റണ്ണേഴ്സ് അപ്പിന് രണ്ടായിരത്തിയഞ്ഞൂറ് രൂപയും ട്രോഫിയും നൽകും. 500 രൂപയാണ് രജിസ്ട്രേഷൻ ഫീ. കൂടുതൽ വിവരങ്ങൾക്ക് Contact No: 9037246032, 9745506150, 9048300903

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/181252/registration-started-two-day-badminton-tournament-pathiyarakkara)