---
title: "പി ആര്‍ നമ്പ്യാര്‍ എന്‍ഡോവ്‌മെന്റ് ; കുറുന്തോടി  തുഞ്ചന്‍ സ്മാരക ലൈബ്രറിക്ക് സമര്‍പ്പിച്ചു"
english_title: " PR Number Endowment; Dedicated to Kurunthodi Thunchan Memorial Library"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18131/pr-number-endowment-dedicated-to-kurunthodi-thunchan-memorial-library"
published_at: "2021-12-28T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cae6adbab08_kuruthodi laibrary.jpg"
keywords: []
---

# പി ആര്‍ നമ്പ്യാര്‍ എന്‍ഡോവ്‌മെന്റ് ; കുറുന്തോടി  തുഞ്ചന്‍ സ്മാരക ലൈബ്രറിക്ക് സമര്‍പ്പിച്ചു

> **Lead Summary:** വടകര: പ്രഭാത് ബുക്ക് ഹൗസ് ഏര്‍പ്പെടുത്തിയ പി ആര്‍ നമ്പ്യാര്‍ എന്‍ഡോവ്‌മെന്റ് കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിക്ക്, പ്രഭാത് ബുക്ക് ഹൗസ് ഡയരക്ടരും, ഇപ്റ്റ ദേശീയ വൈസ് പ്രസിഡണ്ടുമായ ടി വി ബാലന്‍ സമര്‍പ്പിച്ചു. ലൈബ്രറി പ്രസിഡണ്ട് കെ എം കെ കൃഷ്ണന്‍ എന്‍ഡോവ്‌മെന്റ് ഏറ്റുവാങ്ങി.10,000 രൂപയുടെ പുസ്തകങ്ങളും, പ്രശംസാ പത്രവും ഉള്‍ക്കൊള്ളുന്നതാണ് എന്‍ഡോവ്‌മെന്റ്.

## Article Content

വടകര: പ്രഭാത് ബുക്ക് ഹൗസ് ഏര്‍പ്പെടുത്തിയ പി ആര്‍ നമ്പ്യാര്‍ എന്‍ഡോവ്‌മെന്റ് കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിക്ക്, പ്രഭാത് ബുക്ക് ഹൗസ് ഡയരക്ടരും, ഇപ്റ്റ ദേശീയ വൈസ് പ്രസിഡണ്ടുമായ ടി വി ബാലന്‍ സമര്‍പ്പിച്ചു. ലൈബ്രറി പ്രസിഡണ്ട് കെ എം കെ കൃഷ്ണന്‍ എന്‍ഡോവ്‌മെന്റ് ഏറ്റുവാങ്ങി.10,000 രൂപയുടെ പുസ്തകങ്ങളും, പ്രശംസാ പത്രവും ഉള്‍ക്കൊള്ളുന്നതാണ് എന്‍ഡോവ്‌മെന്റ്.

തുഞ്ചന്‍ സ്മാരക ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ മണിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി കെ ബിന്ദു അധ്യക്ഷത വഹിച്ചു.കോഴി ക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സി.മെമ്പര്‍ സോമന്‍ മുതുവന ആമുഖഭാഷണം നടത്തി. ഡോ.ശശികുമാര്‍ പുറമേരി മുഖ്യ പ്രഭാഷ ണം നടത്തി.

രാധാകൃഷ്ണന്‍ ഒതയോത്ത്, വി ടി ലെനിന്‍, യു കെ അനീസ് എന്നിവര്‍ സംസാരിച്ചു. ടി പി രാജീവന്‍ സ്വാഗതവും സെയ്ദ് കുറുന്തോടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18131/pr-number-endowment-dedicated-to-kurunthodi-thunchan-memorial-library)