---
title: "വടകര സി എച്ച് സെന്റര്‍ പ്രവര്‍ത്തന  വിപുലീകരണം ; ദുബൈ ചാപ്റ്റര്‍ ഫണ്ട് കൈമാറി"
english_title: " Vadakara CH Center operational expansion; The Dubai Chapter handed over the funds"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18136/vadakara-ch-center-operational-expansion-the-dubai-chapter-handed-over-the-funds"
published_at: "2021-12-28T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61caeb562e836_CH CENTRE .jpg"
keywords: []
---

# വടകര സി എച്ച് സെന്റര്‍ പ്രവര്‍ത്തന  വിപുലീകരണം ; ദുബൈ ചാപ്റ്റര്‍ ഫണ്ട് കൈമാറി

> **Lead Summary:** വടകര : വടകര ഗവ: ജില്ലാ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് ആശ്വാസ പ്രവര്‍ത്തനങ്ങളും ചികില്‍സാ സഹായവും സന്നദ്ധ പവര്‍ത്തനങ്ങള്‍ കൊണ്ടും ശ്രദ്ധേയമായ വടകര സി എച്ച് സെന്ററിന്റ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചു. പ്രവര്‍ത്തന വിപുലീകരണത്തിനായി പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് വടകര സി എച്ച് സെന്റര്‍ രൂപപ്പെടുത്തിയിട്ടുള്ളത്.

## Article Content

വടകര : വടകര ഗവ: ജില്ലാ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് ആശ്വാസ പ്രവര്‍ത്തനങ്ങളും ചികില്‍സാ സഹായവും സന്നദ്ധ പവര്‍ത്തനങ്ങള്‍ കൊണ്ടും ശ്രദ്ധേയമായ വടകര സി എച്ച് സെന്ററിന്റ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചു. പ്രവര്‍ത്തന വിപുലീകരണത്തിനായി പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് വടകര സി എച്ച് സെന്റര്‍ രൂപപ്പെടുത്തിയിട്ടുള്ളത്.

വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബൈ ചാപ്റ്റര്‍ ഫണ്ട് ദുബൈ കമ്മറ്റി ജനറല്‍ സെക്രട്ടറി ഒ കെ ഇബ്രാഹിം വൈസ് പ്രസിഡണ്ട് ടി എന്‍ അശ്‌റഫ് തുടങ്ങി ദുബൈ ചാപ്റ്റര്‍ ഭാരവാഹികളില്‍ നിന്നും വടകര സി എച്ച് സെന്റര്‍ ജനറല്‍ സെക്രടറി പി വി അബ്ദുറഹിമാന്‍ [മക്ക] ഏറ്റുവാങ്ങി.

വടകര സി എച്ച് സെന്റര്‍ ഓഡിറ്റോറിയത്തി നടന്ന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രടറി പി വി അബ്ദു റഹിമാന്‍ ആ മുഖ പ്രഭാഷണം നടത്തി. ദുബൈ കെ എം സി സി വൈസ് പ്രസിഡണ്ട് ഒ കെ ഇബ്രാഹിം ഉല്‍ഘാടനം ചെയ്തു.

ടി എന്‍ അശ്‌റഫ്.ഗഫൂര്‍ പാലാളി.നൗഷാദ് ചള്ളയില്‍. സി എച്ച് ബഷീര്‍.ഖാദര്‍ ഏറാമല, എ പി ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു. സിഎച്ച് സെന്റര്‍ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18136/vadakara-ch-center-operational-expansion-the-dubai-chapter-handed-over-the-funds)