---
title: "ദേശീയ പാതാ പാക്കേജ്; വ്യാപാരികളുടെ മാര്‍ച്ചിന്  നേരെ പോലീസ്  ജലപീരങ്കി പ്രയോഗിച്ചു"
english_title: "National Highway Package; The police hungry struck against merchants's march"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18159/national-highway-package-the-police-hungry-struck-against-merchantss-march"
published_at: "2021-12-28T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cb070ae1fb7_pradeep chombala .jpg"
keywords: []
---

# ദേശീയ പാതാ പാക്കേജ്; വ്യാപാരികളുടെ മാര്‍ച്ചിന്  നേരെ പോലീസ്  ജലപീരങ്കി പ്രയോഗിച്ചു

> **Lead Summary:** **കോഴിക്കോട്: ** കലക്ട്രേറ്റിനു മുന്നില്‍ വ്യാപാരികളുടെയും ദേശീയപാത കര്‍മ്മസമിതി പ്രവര്‍ത്തകരുടെയും സമര വേലിയേറ്റം. കോടതി വിധികള്‍ ലംഘിച്ചും നിയമ വ്യവസ്ഥകള്‍ അട്ടിമറിച്ചും ദേശീയപാതയില്‍ വീടും കച്ചവട സ്ഥാപനങ്ങളും ഒഴിപ്പിക്കുന്നതിന് എതിരെയാണ് കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത് .

## Article Content

**കോഴിക്കോട്: ** കലക്ട്രേറ്റിനു മുന്നില്‍ വ്യാപാരികളുടെയും ദേശീയപാത കര്‍മ്മസമിതി പ്രവര്‍ത്തകരുടെയും സമര വേലിയേറ്റം. കോടതി വിധികള്‍ ലംഘിച്ചും നിയമ വ്യവസ്ഥകള്‍ അട്ടിമറിച്ചും ദേശീയപാതയില്‍ വീടും കച്ചവട സ്ഥാപനങ്ങളും ഒഴിപ്പിക്കുന്നതിന് എതിരെയാണ് കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത് .

സ്ത്രീകളും കുട്ടികളും അടക്കം നൂറകണക്കിനു പേര്‍ പങ്കെടുത്ത മാര്‍ച്ച് കര്‍മ്മസമിതി ജില്ലാ കണ്‍വീനര്‍ എ ടി മഹേഷ് ഉല്‍ഘാടനം ചെയ്തു .ഹൈക്കോടതി വിധികള്‍ നടപ്പിലാക്കാതെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുര്‍വ്വാശി ഉപേക്ഷിച്ച് ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണം .ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം അബ്ദുള്‍സലാം അദ്ധ്യക്ഷത വഹിച്ചു .

കര്‍മ്മസമിതി സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് ചോമ്പാല , വ്യാപാര സംഘടന നേതാക്കളായ കെ ടി വിനോദ് , അഷറഫ് മുത്തേടത്ത് , വി സുനില്‍ കുമാര്‍ , ഏരത്ത് ഇക്ബാല്‍ , മണിയോത്ത് മുസ , കെ എം ഹനീഫ , എ വി എ കബീര്‍, സി വി ബാലഗോപല്‍ എന്നിവര്‍ സംസാരിച്ചു . നേരത്തെ എരിഞ്ഞിപ്പാലത്ത് നിന്ന് പ്രകടനമായി എത്തിയ മാര്‍ച്ച് കലക്ട്രേറ്റിനു പോലീസ് തടഞ്ഞു .

തുടര്‍ന്ന് പോലീസ് യാതൊരു പ്രകോപനവും മുന്നറിയിപ്പും ഇല്ലാതെ ജലപീരങ്കി പ്രയോഗിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി , നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു വ്യാപാര വ്യസായ സമിതിയുടെയും നേതൃത്വത്തില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്ട്രേറ്റ് പടിക്കല്‍ പ്രകടനവും ധര്‍ണ്ണയും നടത്തി സൂര്യ ഗഫൂര്‍ സി കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

ധര്‍ണ്ണയ്ക്ക് ശേഷം നേതാക്കള്‍ കലക്ടറുമായി ചര്‍ച്ച നടത്തി . ഇവര്‍ ഉന്നയിച്ച വിഷയങ്ങളില്‍ പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ജില്ലയില്‍ ദേശീയ പാതയോര്‍ത്ത് മാര്‍ച്ചിന് പിന്തുണയുമായി വ്യാപാരി ഏകോപന സമിതി ആഭിമുഖ്യത്തില്‍ കടക്കള്‍ അടച്ചു ഹര്‍ത്താല്‍ നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18159/national-highway-package-the-police-hungry-struck-against-merchantss-march)