---
title: "പദ്ധതി രൂപീകരണം;  അഴിയൂരില്‍ മുന്‍  ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു"
english_title: "Project formulation; A meeting of former people's representatives was organized in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18161/project-formulation-a-meeting-of-former-peoples-representatives-was-organized-in-azhiyur"
published_at: "2021-12-28T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cb0b971f942_AYISHA UMMER .jpg"
keywords: []
---

# പദ്ധതി രൂപീകരണം;  അഴിയൂരില്‍ മുന്‍  ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** അഴിയൂര്‍: പതിനാലാം പഞ്ചവല്‍സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 1996 മുതല്‍ പഞ്ചായത്ത് മെമ്പര്‍ മാരായവരുടെ സംഗമം സംഘടിപ്പിച്ചു . ജനപ്രതിനിധികളായവരുടെ കാലത്തെ പ്രവര്‍ത്തനങ്ങള്‍ പ്രഫോര്‍മ്മയില്‍ ശേഖരിക്കുകയും പഞ്ചായത്ത് തയ്യാറാക്കുന്ന സ്റ്റാറ്റസ് റിപ്പോര്‍ട്ടിലും വികസന രേഖയിലും അത് ഉള്‍പ്പെടുത്തുന്നതാണ്.

## Article Content

അഴിയൂര്‍: പതിനാലാം പഞ്ചവല്‍സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 1996 മുതല്‍ പഞ്ചായത്ത് മെമ്പര്‍ മാരായവരുടെ സംഗമം സംഘടിപ്പിച്ചു . ജനപ്രതിനിധികളായവരുടെ കാലത്തെ പ്രവര്‍ത്തനങ്ങള്‍ പ്രഫോര്‍മ്മയില്‍ ശേഖരിക്കുകയും പഞ്ചായത്ത് തയ്യാറാക്കുന്ന സ്റ്റാറ്റസ് റിപ്പോര്‍ട്ടിലും വികസന രേഖയിലും അത് ഉള്‍പ്പെടുത്തുന്നതാണ്.

ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ജനപ്രതിനിധികളുടെ യോഗം ചേരുന്നത് സംഗമം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരന്‍ തോട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു .

മുന്‍പഞ്ചായത്ത് പ്രസിഡണ്ട് മാരായ എം സി പ്രേമജ , പി ശ്രീധരന്‍ , വി പി ജയന്‍ എന്നിവര്‍ ചേര്‍ന്ന് അവരുടെ കാലത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ക്ക് കൈമാറി .

പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ മാരായ അനിഷ ആനന്ദ സദനം , റഹീം പുഴയ്ക്കല്‍ പറമ്പത്ത്, രമ്യകരോടി , മുന്‍ ജന പ്രതിനിധികളായ ഷമീറ , പി പി ശ്രീധരന്‍ , സുധ കുളങ്ങര , പി പ്രദീപ് , കെ ലീല , ഉഷ കുന്നുമ്മല്‍ , ഉഷ ചാത്തന്‍ങ്കണ്ടി , എം മഹിജ , , കുഞ്ഞിരാമന്‍ , ശ്രീജേഷ് കുമാര്‍ , സുധ മാളിയെക്കല്‍ , ഹാരീസ് മുക്കാളി , ചെറിയ കോയതങ്ങള്‍ , ഷീബ അനില്‍ കുമാര്‍ , ശുഭ മുരളീധരന്‍ , സാഹിര്‍ പുനത്തില്‍ ,സുകുമാരന്‍ കല്ലറോത്ത് , ജാസ്മിന കല്ലേരി , എം പി രാജന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18161/project-formulation-a-meeting-of-former-peoples-representatives-was-organized-in-azhiyur)