---
title: "കെ റെയില്‍ : മുഖ്യമന്ത്രി സംസാരിക്കുന്നത്  കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയെന്ന് റസാഖ് പാലേരി"
english_title: "anti k rail protection - jamathe islami "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18163/anti-k-rail-protection-jamathe-islami"
published_at: "2021-12-28T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cb0e7d2f8bd_k rail proteset .jpg"
keywords: []
---

# കെ റെയില്‍ : മുഖ്യമന്ത്രി സംസാരിക്കുന്നത്  കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയെന്ന് റസാഖ് പാലേരി

> **Lead Summary:** വടകര : കെ റെയില്‍ എന്തു വില കൊടുത്തും നടപ്പിലാക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന കോര്‍പ്പറേറ്റ് മുതലാളികള്‍ക്ക് വേണ്ടിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു. വന്‍ പരിസ്ഥിതി ആഘാതത്തിനും പതിനായിരങ്ങളുടെ കുടിയിറക്കലിനും സംസ്ഥാനത്തെ വന്‍ കടക്കെണിയിലാക്കാനും കാരണമാകുന്ന കെ റെയിലിനെതിരെ ശക്തമായ സമര നിര ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

വടകര : കെ റെയില്‍ എന്തു വില കൊടുത്തും നടപ്പിലാക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന കോര്‍പ്പറേറ്റ് മുതലാളികള്‍ക്ക് വേണ്ടിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു. വന്‍ പരിസ്ഥിതി ആഘാതത്തിനും പതിനായിരങ്ങളുടെ കുടിയിറക്കലിനും സംസ്ഥാനത്തെ വന്‍ കടക്കെണിയിലാക്കാനും കാരണമാകുന്ന കെ റെയിലിനെതിരെ ശക്തമായ സമര നിര ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.

വടകര കോട്ടപ്പറമ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാ ജനറല്‍സെക്രട്ടറി ടി.കെ മാധവന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡണ്ട് അസ്‌ലം ചെറുവാടി, സംസ്ഥാന കമ്മറ്റി അംഗം പി.സി ഭാസ്‌കരന്‍, ചന്ദ്രിക കൊയിലാണ്ടി, ടി.സി രാമചന്ദ്രന്‍ , വി.പി പ്രകാശന്‍, അബ്ദുറബ്ബ് നിസ്താര്‍, ലബീബ് കായക്കൊടി തുടങ്ങിയവര്‍ സംസാരിച്ചു. ബി.വി ലത്തീഫ് സ്വാഗതവും ഫൗസ്യ ആരിഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18163/anti-k-rail-protection-jamathe-islami)