---
title: "#SathyanManiyur | സതീർത്ഥ്യന് സ്നേഹാദരങ്ങൾ; കവി സത്യൻ മണിയൂരിനെ സഹപാഠികളുടെ കൂട്ടായ്മ ആദരിച്ചു "
english_title: "#Love #Satirthyan #Poet #SathyanManiyur #honored #classmates"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/181673/love-satirthyan-poet-sathyanmaniyur-honored-classmates"
published_at: "2024-02-02T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bd0697a2c12_honored.jpg"
keywords: []
---

# #SathyanManiyur | സതീർത്ഥ്യന് സ്നേഹാദരങ്ങൾ; കവി സത്യൻ മണിയൂരിനെ സഹപാഠികളുടെ കൂട്ടായ്മ ആദരിച്ചു 

> **Lead Summary:** **വടകര: [ **കേന്ദ്ര ദളിത് സാഹിത്യ അക്കാദമി, ശ്രേഷ്ഠ ഭാരത പുരസ്കാരം, വൈലോപ്പിളളി പുരസ്കാരം, കാവ്യ ശ്രേഷ്ഠ പുരസ്കാരം, തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള കവി സത്യൻ മണിയൂരിനെ, മണിയൂർ ഹൈസ്കൂൾ എക്സ് എഫ് ഡിവിഷനിൽ കൂടെ പഠിച്ചിരുന്നവർ ഒത്ത് ചേർന്ന് 'സതീർത്ഥ്യന് സ്നേഹാദരങ്ങൾ' എന്ന പേരിൽ ആദരിക്കൽ ചടങ്ങ് നടത്തി.

## Article Content

**വടകര: [ **കേന്ദ്ര ദളിത് സാഹിത്യ അക്കാദമി, ശ്രേഷ്ഠ ഭാരത പുരസ്കാരം, വൈലോപ്പിളളി പുരസ്കാരം, കാവ്യ ശ്രേഷ്ഠ പുരസ്കാരം, തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള കവി സത്യൻ മണിയൂരിനെ, മണിയൂർ ഹൈസ്കൂൾ എക്സ് എഫ് ഡിവിഷനിൽ കൂടെ പഠിച്ചിരുന്നവർ ഒത്ത് ചേർന്ന് 'സതീർത്ഥ്യന് സ്നേഹാദരങ്ങൾ' എന്ന പേരിൽ ആദരിക്കൽ ചടങ്ങ് നടത്തി.

വടകര തേജസ്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സഹപാഠിയും മുൻ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ എം.ശ്രീലത ഉദ്ഘാടനം ചെയ്തു. കവി നന്ദനൻ മുള്ളമ്പത്ത് ഉപഹാര സമർപ്പണം നടത്തി.

പ്രതാപ് മൊണാലിസ സ്വാഗതവും അനിൽ കുമാർ പതിയാരക്കര അദ്ധ്യക്ഷതയും വഹിച്ച ചടങ്ങിൽ റസാഖ് കല്ലേരി, ടി.പി.രാജീവൻ കുറുന്തോടി, ബിന്ദു.കെ,പ്രേമൻ പി.എം, രമേശൻ എം.പി,രതീശൻ ടി.പി. തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/181673/love-satirthyan-poet-sathyanmaniyur-honored-classmates)