---
title: "#Commemoration | ഓർമ്മകളിൽ റാബിയ കല്ലേരി; പുരോഗമന കലാസാഹിത്യസംഘം അനുസ്മരണം "
english_title: "#RabiaKalleri #memories #Progressive #Art #Literary #Association #Commemoration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/181768/rabiakalleri-memories-progressive-art-literary-association-commemoration"
published_at: "2024-02-03T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdc8ecb7923_rabiya.jpg"
keywords: []
---

# #Commemoration | ഓർമ്മകളിൽ റാബിയ കല്ലേരി; പുരോഗമന കലാസാഹിത്യസംഘം അനുസ്മരണം 

> **Lead Summary:** **വടകര: [ **അകാലത്തിൽ വിട്ടുപിരിഞ്ഞ റാബിയ കല്ലേരിയുടെ മൂന്നാം ചരമവാർഷികം പുരോഗമന കലാസാഹിത്യസംഘം പൊന്മേരി യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലേരിയിൽ നടന്നു. അനുസ്മരണ സമ്മേളനം പുകസ വടകര മേഖലാ പ്രസിഡന്റും കവിയുമായ ഗോപിനാരായണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: [ **അകാലത്തിൽ വിട്ടുപിരിഞ്ഞ റാബിയ കല്ലേരിയുടെ മൂന്നാം ചരമവാർഷികം പുരോഗമന കലാസാഹിത്യസംഘം പൊന്മേരി യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലേരിയിൽ നടന്നു. അനുസ്മരണ സമ്മേളനം പുകസ വടകര മേഖലാ പ്രസിഡന്റും കവിയുമായ ഗോപിനാരായണൻ ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയർമാൻ ടി.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.എം ഭരതൻ അനുസ്മരണ പ്രഭാഷണം നടത്തി. പുകസ സംസ്ഥാന കൗൺസിൽ അംഗം അനിൽ ആയഞ്ചേരി, വി.ടി.ബാലൻ, എം. അനീഷ്, രമേശൻ കല്ലേരി എന്നിവർ സംസാരിച്ചു. കെ.ടി.കെ. രാജൻ സ്വാഗതവും മണിയലത്ത് സുരേഷ്ബാബു നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ചലച്ചിത്ര അക്കാഡമിയുമായി സഹകരിച്ച് ചലച്ചിത്രപ്രദർശനം, ജില്ലാതല കവിതാരചനാ മത്സരം എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/181768/rabiakalleri-memories-progressive-art-literary-association-commemoration)