---
title: "#AirportRoad | മട്ടന്നൂർ- കുറ്റ്യാടി എയർപോർട്ട് റോഡ് യാഥാർഥ്യമാക്കണം - താലൂക്ക് വികസന സമിതി  "
english_title: "#Taluk #Development #Committee #make #Mattannur #Kuttyadi #AirportRoad #reality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/181876/taluk-development-committee-make-mattannur-kuttyadi-airportroad-reality-new"
published_at: "2024-02-03T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be0598c7e6a_road.jpg"
keywords: []
---

# #AirportRoad | മട്ടന്നൂർ- കുറ്റ്യാടി എയർപോർട്ട് റോഡ് യാഥാർഥ്യമാക്കണം - താലൂക്ക് വികസന സമിതി  

> **Lead Summary:** **വടകര: [ **നിർദ്ദിഷ്ട കുറ്റ്യാടി - നാദാപുരം - പെരിങ്ങത്തുർ മട്ടന്നൂർ എയർപോർട്ട് റോഡ് വികസനം യാഥാർത്ഥ്യമാക്കണമെന്ന് വടകര താലൂക്ക് വികസന സമിതി.

## Article Content

**വടകര: [ **നിർദ്ദിഷ്ട കുറ്റ്യാടി - നാദാപുരം - പെരിങ്ങത്തുർ മട്ടന്നൂർ എയർപോർട്ട് റോഡ് വികസനം യാഥാർത്ഥ്യമാക്കണമെന്ന് വടകര താലൂക്ക് വികസന സമിതി.

കോഴിക്കോട് ജില്ലയുടെ പരിധിയിൽ വരുന്ന 21 km ന്റെ അലൈന്റ് മെന്റും വിശദമായ പ്രൊജക്ട് റിപ്പോർട്ടും നിർവഹണ ഏജൻസിയായി സർക്കാർ ചുമതലപെടുത്തിയ കെ ആർ എഫ് ബി സർക്കാറിന് സമർപ്പിച്ചിട്ടില്ല.

എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും സർക്കാർ ഭരണാനുമതി നൽകി ടെണ്ടർ ചെയ്ത് പ്രവർത്തി ആരംഭിക്കണമെന്ന് വികസന സമിതി ആവിശ്യപെട്ടു . സമിതി അംഗം പി സുരേഷ് ബാബു ആണ് വിഷയം ഉന്നയിച്ചത്.

താലുക്കിലെ ഷോപ്പുകളിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളേയും ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ഏക്ടിന്റെ പരിധിയിൽ കൊണ്ട് തൊഴിൽ വകുപ്പ് നടപടികൾ സ്വീകരിക്കണമെന്നും പി സുരേഷ് ബാബു സമിതിയിൽ ആവശ്യപെട്ടു.

ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ പി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പി പത്മിനി പ്രദീപ് ചോമ്പാല, പുറന്തോട് സുകുമാരൻ, ബാബു പറമ്പത്ത്, മുൻസിപ്പൽ വൈസ് ചെയർമാൻ പി സജീവ് കുമാർ, തഹസിൽദാർ കല ഭാസ്കർ വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/181876/taluk-development-committee-make-mattannur-kuttyadi-airportroad-reality-new)